---
title: "ഒളിമ്പിക് ദിനാഘോഷം - വിവിധ കായിക പരിപാടികൾ നടത്തി"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/212478/wayanad"
published_at: "2024-06-16T05:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666e2aa7ee827_IMG-20240616-WA0003.jpg"
keywords: []
---

# ഒളിമ്പിക് ദിനാഘോഷം - വിവിധ കായിക പരിപാടികൾ നടത്തി

> **Lead Summary:** **വയനാട്**: അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷത്തിൻ്റെ ഭാഗമായി ജില്ലാ സ്പോർട്സ് കൗൺസിൽ,വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ വിവിധ കായിക സംഘടനകളുടെ നേതൃത്വത്തിൽ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.

## Article Content

**വയനാട്**: അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷത്തിൻ്റെ ഭാഗമായി ജില്ലാ സ്പോർട്സ് കൗൺസിൽ,വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ വിവിധ കായിക സംഘടനകളുടെ നേതൃത്വത്തിൽ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.

അത് ലറ്റിക് അസോസിയേഷൻ്റെ നേതൃത്വത്തിൽ മുണ്ടേരി ജിനചന്ദ്ര സ്‌റ്റേഡിയത്തിൽ വെച്ച് മൂവായിരം മീറ്റർ ഓട്ട മത്സരം നടത്തി. സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം. മധു ഉത്ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ മുഖ്യാതിഥി ആയിരുന്നു. കരാത്തേ അസോസിയേഷൻ്റെ നേതൃത്വത്തിൽ പുൽപ്പള്ളി ജി.എം റെസിഡൻസിയിൽ വെച്ച്  മത്സരങ്ങൾ നടത്തുകയുണ്ടായി.

ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ ഉത്ഘാടനം ചെയ്തു. സുബൈർ ഇള കുളം മുഖ്യാതിഥിയായിരുന്നു. പടിഞ്ഞാറത്തറ ജില്ലാ സ്റ്റേഡിയത്തിൽ വെച്ച് ഹാൻ്റ് ബോൾ സീനിയർ ചാമ്പ്യൻഷിപ്പ് നടന്നു . ക്ഷേമകാര്യസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ് എം.ബി ഉത്ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ മുഖ്യാതിഥിയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/212478/wayanad)