ഇരിട്ടി: ഇരിട്ടി: 105 കാരിയുടെ ഇടുപ്പെല്ലിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഇരിട്ടിയിലെ അമല ഹോസ്പിറ്റൽ. എടപ്പുഴ സ്വദേശിനി പുത്തപ്പുരയ്ക്കൽ അന്നമ്മ ജോസിന്റെ ശസ്ത്രക്രിയയാണ് വിജയകരമായി നടത്തി മൂന്ന് ദിവസം കൊണ്ട് സാധാരണ ജീവിത്തതിലേക്ക് തിരികെ എത്തിച്ചത്. മുറിയിൽ തെന്നിവീണ് ഇടുപ്പെല്ലിന് ക്ഷതം സംഭവിച്ചതോടെ ഓപ്പറേഷൻ അല്ലാതെ മറ്റ് പോംവഴിയൊന്നും ഇല്ലാതെ വന്നതോടെയാണ് ഡോ. സനിത്തിന്റെ നിർദേശത്തോട് കുടുംബം സമ്മതം മൂളിയത്. ഉയർന്ന പ്രായം പ്രതിസന്ധിയാകുമെന്ന ആശങ്കയ്ക്ക് ഇടനൽകാതെ ഡോക്ടർമാരുടെ വിദഗ്ത സംഘം ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കുകയായിരുന്നു.
20 വർഷത്തിലധികമായി ഇരിട്ടി അമല ഹോസ്പിറ്റലിലെ അസ്തിരോഗ വിദഗ്തനായ ഡോ. സനിത്കുമാർ, പ്രശസ്ത അനസ്‌തേഷിയോളജിസ്റ്റ് ഡോ.നാഗമണി, ഡോ.പി.എം. സൗദ്, ഡോ. അന്നമ്മ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് സങ്കീണ്ണമായ ഓപ്പറേഷൻ വിജയകരമായി പൂർത്തിക്കിയത്.
ആസ്പത്രിയിൽ അത്യാധൂനീക രീതിയിലുള്ള ചികിത്സ സംവിധാനവും മികച്ച ഡോക്ടർമാരുടെ കൂട്ടായ്മ്മയുമാണ് സാഹസികമായ ശ്രമം ഏറ്റെടുക്കാൻ കാരുത്തായതെന്ന് ആസ്പത്രി എം.ഡി അഡ്വ.മാത്യു കുന്നപ്പള്ളി, ഡോക്ടർമാരായ അന്നമ്മമാത്യു, ഡോ.നാഗമണി, ഡോ.സനിത്കുമാർ, ഡോ.പി.എം സൗദ് എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു.
Amala Hospital Successfully Completes Hip Bone Surgery