---
title: "ഇരിട്ടിയിൽ റോഡിൽ തെന്നി വീണ വയോധികൻ കാറിടിച്ച് മരിച്ചു"
english_title: "in iritty An elderly man died after being hit by a car"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/219506/in-iritty-an-elderly-man-died-after-being-hit-by-a-car"
published_at: "2024-07-12T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66915e57ee978_iritty.jpg"
keywords: []
---

# ഇരിട്ടിയിൽ റോഡിൽ തെന്നി വീണ വയോധികൻ കാറിടിച്ച് മരിച്ചു

> **Lead Summary:**  ഇരിട്ടി : റോഡിൽ തെന്നി വീണ വയോധികൻ കാറിടിച്ച് മരിച്ചു. കാർ നിർത്താതെ പോയി. ഇരിട്ടിയിലാണ് വയോധികന്‍ അപകടത്തില്‍ മരണപ്പെട്ടത്. ഇടുക്കി സ്വദേശിയായ രാജനാണ് മരിച്ചത്. മഴയത്ത് കുട ചൂടി നടപ്പാതയിലൂടെ നടക്കുകയായിരുന്ന രാജന്‍ കാല്‍ തെന്നിയാണ് റോഡിലേക്ക് വീണത്. വീണ സ്ഥലത്തു നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പാഞ്ഞെത്തിയ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

## Article Content

 ഇരിട്ടി : റോഡിൽ തെന്നി വീണ വയോധികൻ കാറിടിച്ച് മരിച്ചു. കാർ നിർത്താതെ പോയി. ഇരിട്ടിയിലാണ് വയോധികന്‍ അപകടത്തില്‍ മരണപ്പെട്ടത്. ഇടുക്കി സ്വദേശിയായ രാജനാണ് മരിച്ചത്. മഴയത്ത് കുട ചൂടി നടപ്പാതയിലൂടെ നടക്കുകയായിരുന്ന രാജന്‍ കാല്‍ തെന്നിയാണ് റോഡിലേക്ക് വീണത്. വീണ സ്ഥലത്തു നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പാഞ്ഞെത്തിയ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

പരിക്കേറ്റ് രാജന്‍ റോഡില്‍ കിടക്കുമ്പോള്‍ നിരവധി വാഹനങ്ങള്‍ ഇതുവഴി കടന്നുപോയെങ്കിലും ആരും സഹായിച്ചില്ല. മാത്രമല്ല മറ്റൊരു ലോറി രാജന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയും ചെയിതു. പിന്നീട് വന്ന ബസിലെ ഡ്രൈവര്‍മാരാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും രാജനെ രക്ഷിക്കാന്‍ സാധിച്ചില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/219506/in-iritty-an-elderly-man-died-after-being-hit-by-a-car)