---
title: "കൂണ്‍ കൃഷിയില്‍ വിജയഗാഥയുമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ് എസ് യൂണിറ്റ് "
english_title: "NSS Unit Of Iritty Higher Secondary School With Success Story In Mushroom Farming "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/219929/nss-unit-of-iritty-higher-secondary-school-with-success-story-in-mushroom-farming"
published_at: "2024-07-14T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6693cb35ed558_Mushroom_Farming.jpg"
keywords: []
---

# കൂണ്‍ കൃഷിയില്‍ വിജയഗാഥയുമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ് എസ് യൂണിറ്റ് 

> **Lead Summary:** ഇരിട്ടി: നിരവധി സേവന സന്നദ്ധ പ്രവർത്തനങ്ങളിലൂടെ സംസ്ഥാന തല പുരസ്ക്കാരനേട്ടം കൊയ്ത ഇരിട്ടി ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ എസ് എസ് യൂണിറ്റ് തങ്ങളുടെ മറ്റൊരു സംരഭമായ കൂണ്‍ കൃഷിയിലും പുതിയ മാതൃക സൃഷ്ടിക്കുകയാണ് പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ വർഷം നടത്തിയ കൂണ്‍ കൃഷി വിജയനേട്ടം കൊയ്തതിൻ്റെ പശ്ചാത്തലത്തിലാണ് ഇക്കുറിയും എൻ.എസ് എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ സ്കൂളിൽ കൂൺകൃഷിക്ക് വിത്തിട്ടത്. രണ്ടാം തവണയും കൂൺകൃഷി വന്‍ വിജയമായതിന്റെ ആഹ്ലാദത്തിലാണ് എൻഎസ്എസ് വളണ്ടിയർമാരായ വിദ്യാർത്ഥികളും പ്രോഗ്രാം ഓഫിസർ ഉൾപ്പെടെയുള്ള അധ്യാപകരും. കാര്‍ഷികവൃത്തിയില്‍ പുതിയ തലമുറയെ തല്‍പരരാക്കുന്നതിൻ്റെ ഭാഗമായാണ് കൃഷി വകുപ്പിന്റെ സാങ്കേതിക സഹായത്തോടെയും കൂണ്‍ കര്‍ഷകരുടെ സഹകരണത്തോടെയും സ്‌കൂളില്‍കൃഷി ആരംഭിച്ചത്.

## Article Content

ഇരിട്ടി: നിരവധി സേവന സന്നദ്ധ പ്രവർത്തനങ്ങളിലൂടെ സംസ്ഥാന തല പുരസ്ക്കാരനേട്ടം കൊയ്ത ഇരിട്ടി ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ എസ് എസ് യൂണിറ്റ് തങ്ങളുടെ മറ്റൊരു സംരഭമായ കൂണ്‍ കൃഷിയിലും പുതിയ മാതൃക സൃഷ്ടിക്കുകയാണ് പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ വർഷം നടത്തിയ കൂണ്‍ കൃഷി വിജയനേട്ടം കൊയ്തതിൻ്റെ പശ്ചാത്തലത്തിലാണ് ഇക്കുറിയും എൻ.എസ് എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ സ്കൂളിൽ കൂൺകൃഷിക്ക് വിത്തിട്ടത്. രണ്ടാം തവണയും കൂൺകൃഷി വന്‍ വിജയമായതിന്റെ ആഹ്ലാദത്തിലാണ് എൻഎസ്എസ് വളണ്ടിയർമാരായ വിദ്യാർത്ഥികളും പ്രോഗ്രാം ഓഫിസർ ഉൾപ്പെടെയുള്ള അധ്യാപകരും. കാര്‍ഷികവൃത്തിയില്‍ പുതിയ തലമുറയെ തല്‍പരരാക്കുന്നതിൻ്റെ ഭാഗമായാണ് കൃഷി വകുപ്പിന്റെ സാങ്കേതിക സഹായത്തോടെയും കൂണ്‍ കര്‍ഷകരുടെ സഹകരണത്തോടെയും സ്‌കൂളില്‍കൃഷി ആരംഭിച്ചത്.

സ്‌കൂളിലെ തന്നെ ഒരു കെട്ടിടമുറിയാണ് കൃഷിക്കായി ഉപയോഗിച്ചത്. ചിപ്പികൂണ്‍ വിഭാഗത്തില്‍പ്പെട്ട ഓയ്സ്റ്റർ വിത്തിനമാണ് കൃഷിചെയ്തത്. രണ്ടാഴ്ചകൊണ്ട് തന്നെ പാകമായ കൂണിന്റെ വിളവെടുപ്പ് ഉത്സവ അന്തരീക്ഷത്തിലാണ് നടന്നത്. ആദ്യ വിളവെടുപ്പ് ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി അധ്യക്ഷനായി.

ഇരിട്ടി കൃഷി ഓഫിസർ എം. ജിതിൻ, സ്കൂൾ മാനേജർ കെ.ടി.അനൂപ്,പ്രിൻസിപ്പാൾ കെ.വി.സുജേഷ് ബാബു, എൻ എസ് എസ് പ്രോഗ്രാം ഓഫിസർ പി.സിബി, കൂൺ കർഷകരായ രാഹുൽ ഗോവിന്ദ്, ശ്രീകാന്ത്, അധ്യാപകരായ കെ.ബെൻസി രാജ്, എ.എം.ബിജുകുമാർ, എൻ എസ് എസ് ലീഡർമാരായ എൻ.അഖില, വി.വി.വൈശാഖ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/219929/nss-unit-of-iritty-higher-secondary-school-with-success-story-in-mushroom-farming)