---
title: "കെ എസ് ഇ ബി ഉദ്യോഗസ്ഥർക്ക് രക്ഷകരായത് പാനൂർ ഫയർഫോഴ്‌സ് "
english_title: "panoor Fire Force Becomes Saviour For KSEB Officials "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/221136/panoor-fire-force-becomes-saviour-for-kseb-officials"
published_at: "2024-07-19T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a0616a658b_panoor_kseb.jpg"
keywords: []
---

# കെ എസ് ഇ ബി ഉദ്യോഗസ്ഥർക്ക് രക്ഷകരായത് പാനൂർ ഫയർഫോഴ്‌സ് 

> **Lead Summary:** പാനൂർ : പാനൂരിനടുത്ത് മേലെ ചമ്പാട് മനയത്ത് വയലിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ കെ എസ് ഇ ബി ജീവനക്കാരെ പാനൂർ ഫയർഫോഴ്‌സ് രക്ഷിച്ചു. മുഴുവനായും മുങ്ങിയ ജീപ്പിന് മുകളിലായിരുന്നു കെ എസ് ഇ ബി ജീവനക്കാർ നിലയുറപ്പിച്ചിരുന്നത്. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടമുണ്ടായത്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ നിലവിളി കേട്ടെത്തിയ അയൽവാസികൾ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായായിരുന്നു.

## Article Content

പാനൂർ : പാനൂരിനടുത്ത് മേലെ ചമ്പാട് മനയത്ത് വയലിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ കെ എസ് ഇ ബി ജീവനക്കാരെ പാനൂർ ഫയർഫോഴ്‌സ് രക്ഷിച്ചു. മുഴുവനായും മുങ്ങിയ ജീപ്പിന് മുകളിലായിരുന്നു കെ എസ് ഇ ബി ജീവനക്കാർ നിലയുറപ്പിച്ചിരുന്നത്. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടമുണ്ടായത്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ നിലവിളി കേട്ടെത്തിയ അയൽവാസികൾ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായായിരുന്നു.

പാനൂർ ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത് ഓവർസിയർ വിജേഷ്, അശോകൻ, അനീഷ് എന്നിവരെയാണ് സീനിയർ ഫയർ ഓഫീസർ കെ. സുനിലിൻ്റെ നേതൃത്വത്തിൽ രക്ഷിച്ചത്. ഫയർഫോഴ്സ് ഡിങ്കി ഉപയോഗിച്ചാണ് 3 പേരെയും രക്ഷപ്പെടുത്തിയത്.

വെള്ളമുയരുന്നതിനനുസരിച്ച് ജീപ്പിൻ്റെ കരിയറിൽ കയറി നിൽക്കുകയായിരുന്നു ഇവർ. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പ്രജീഷ്, രഞ്ജിത്ത്, അഖിൽ, പ്രലേഷ്, സരുൺലാൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/221136/panoor-fire-force-becomes-saviour-for-kseb-officials)