---
title: "ഇരിക്കൂർ മണ്ഡലത്തിൽ പുതിയ ബസ് റൂട്ട്: ജനകീയ സദസ്സിൽ നിവേദന പ്രവാഹം "
english_title: "Petitions Pour In For New Bus Route In Irikkur Constituency"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/227763/petitions-pour-in-for-new-bus-route-in-irikkur-constituency"
published_at: "2024-08-12T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ba277a8c704_adv._sajeev_joseph.jpg"
keywords: []
---

# ഇരിക്കൂർ മണ്ഡലത്തിൽ പുതിയ ബസ് റൂട്ട്: ജനകീയ സദസ്സിൽ നിവേദന പ്രവാഹം 

> **Lead Summary:** ശ്രീകണ്ഠപുരം: ഇരിക്കൂർ നിയോജകമണ്ഡലത്തിൽ പുതിയ ബസ് റൂട്ട് അനുവദിക്കുന്നതിന് ശ്രീകണ്ഠപുരത് സംഘടിപ്പിച്ച ജനകീയ സദസ്സിൽ ജനങ്ങളുടെ നിവേദന പ്രവാഹം. കേരള മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിൽ ഇരിക്കുർ എം എൽ എ അഡ്വ. സജീവ് ജോസഫ് വിളിച്ചു ചേർത്ത ജനസദസിലാണ് ബസുകൾക്കായി മുറവിളീ ഉയർന്നത്. മണ്ഡലത്തിൽ യാത്രാക്ലേശം അനുഭവിക്കുന്ന മേഖലകളിലേക്ക് പുതിയ ബസ് റൂട്ടുകൾ രൂപീകരിക്കുന്നതിനാണ് ജനകീയ സദസ്സ് നടത്തിയത്.

## Article Content

ശ്രീകണ്ഠപുരം: ഇരിക്കൂർ നിയോജകമണ്ഡലത്തിൽ പുതിയ ബസ് റൂട്ട് അനുവദിക്കുന്നതിന് ശ്രീകണ്ഠപുരത് സംഘടിപ്പിച്ച ജനകീയ സദസ്സിൽ ജനങ്ങളുടെ നിവേദന പ്രവാഹം. കേരള മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിൽ ഇരിക്കുർ എം എൽ എ അഡ്വ. സജീവ് ജോസഫ് വിളിച്ചു ചേർത്ത ജനസദസിലാണ് ബസുകൾക്കായി മുറവിളീ ഉയർന്നത്. മണ്ഡലത്തിൽ യാത്രാക്ലേശം അനുഭവിക്കുന്ന മേഖലകളിലേക്ക് പുതിയ ബസ് റൂട്ടുകൾ രൂപീകരിക്കുന്നതിനാണ് ജനകീയ സദസ്സ് നടത്തിയത്.

ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ആശയമാണ് ജനസദസും പുതിയ ബസ് റൂട്ടുകളും.      ഗ്രാമീണ മേഖലകളിലേക്ക് ബസ് റൂട്ട് അനുവദിക്കാത്തതിനാലും, നിലവിലുള്ള റൂട്ടിൽ കൃത്യമായി ബസ് സർവ്വീസ് നടത്തതും യോഗത്തിൽ വിമർശിക്കപ്പെട്ടു. കെ എസ് ആർ ടി സി സർവീസുകൾ വ്യാപകമായി വെട്ടിക്കുറച്ചതിനെയും ജനപ്രതിനിധികൾ ചോദ്യം ചെയ്തു. ജനകീയ സദസ്സ് ശ്രീകണ്ഠാപുരം നഗരസഭ ഹാളിൽ സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യാത്രാ പ്രശ്നം പരിഹരിക്കാൻ വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് സ്വീകരിക്കുമെന്ന് എം എൽ എ യോഗത്തിൽ അറിയിച്ചു. ഗതാഗത മന്ത്രിയുടെ ശ്രദ്ധയിൽ ഇക്കാര്യം ശ്കതമായി ഉന്നയിച്ചെന്നും മന്ത്രിയുടെ പുതിയ ആശയം മലയോരത്തിനു ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

ജനകീയ സദസ്സിൽ നിരവധി പരാതികളും നിർദ്ദേശങ്ങളും ലഭിച്ചു. ജോയിന്റ് ആർ.ടി.ഒ സി. പത്മകുമാർ, ഡി.ടി.ഒ വി സി മനോജ്കുമാർ നഗര സഭ ചെയർപേഴ്സൺ കെ.വി.ഫിലോമിന, പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ.പി മോഹനൻ, ബേബി ഓടംപള്ളിൽ, ജോജി കന്നിക്കാട്ട്, കെ എസ് ചന്ദ്രശേഖരൻ, മിനി ഷൈബി, ടി.പി ഫാത്തിമ എൻ പി ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. നിരവധി രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരും നാട്ടുകാരും ബസുകൾക്കായി നിവേദനങ്ങൾ സമർപ്പിക്കാൻ എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/227763/petitions-pour-in-for-new-bus-route-in-irikkur-constituency)