ഇരിട്ടി: മുസ്ലിം ലീഗിന്റെ രാഷ്ട്രീയം ജനകീയ സേവനത്തിന് മാതൃകയാണെന്നും ജനങ്ങൾക്കൊപ്പം നിലകൊള്ളുന്ന രാഷ്ട്രീയമാണ് ലീഗ് എന്നും, അതിന്റെ തെളിവുകളാണ് ചാരിറ്റി പ്രവർത്തനങ്ങളായും സാമൂഹിക ഇടപെടലുകളായും കാണാനാവുന്നതെന്നും മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ ടി സഹദുള്ള പറഞ്ഞു. ഉളിയിൽ ശാഖ സമ്മേളനവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യസേവനം മുതൽ വിദ്യാഭ്യാസ സഹായം വരെ മുസ്ലിം ലീഗ് തുടർച്ചയായി കൃത്യമായ പദ്ധതികളോടെ ഇടപെടുന്നു. രാഷ്ട്രീയ രംഗത്തും ഭരണരംഗത്തും ക്രിയാത്മകമായ പ്രവർത്തനങ്ങൾ നടത്തുന്നതോടൊപ്പം തന്നെ സാമൂഹ്യ മേഖലകളിൽ വിപുലമായ ഇടപെടലുകൾ നടത്തുന്നത് മുസ്ലിംലീഗിന്റെ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് ഉളിയിൽ ശാഖ പ്രസിഡണ്ട് വി എം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി വിദ്യാർത്ഥികളെ ആദരിച്ചു. എം എം മജീദ്, ഒമ്പാൻ ഹംസ, എം മുഹമ്മദ്, വി. പി റഷീദ്, പി.കെ അബ്ദുൽകാദർ, എം.പി അബ്ദുറഹ്മാൻ, നഗരസഭ കൗൺസിലർമാരായ കോമ്പിൽ അബ്ദുൽകാദർ, ടി.കെ ശരീഫ, ടി.കെ സത്താർ , കെ വി ഗഫൂർ, ആർ കെ മുജീബ്, ഫവാസ് പുന്നാട് പ്രസംഗിച്ചു. അബൂട്ടി മാസ്റ്റർ ശിവപുരം ക്ലാസ് എടുത്തു.

Ktsahadulla