അടക്കാത്തോട് :മുഹിയുദ്ദീൻ ജുംആ മസ്ജിദ് കമ്മറ്റിയുടെയും, നബിദിന സ്വാഗത സംഘത്തിൻ്റെയും ആഭിമുഖ്യത്തിൽ നബിദിനാഘോഷത്തോടനുബന്ധിച്ച് മസ്ജിദ് പരിധിയിലെ ഖബർ പരിപാലന-സന്നദ്ധ പ്രവർത്തകരെ ആദരിച്ചു.
അടക്കാത്തോട് മുഹിയുദ്ദീൻ - രിഫായിയ്യ മസ്ജിദുകളിലെ നാടിന് കൈത്താങ്ങായ പതിനഞ്ചോളം യുവാക്കളെയാണ്നബിദിനാഘോഷക്കമ്മിറ്റി ആദരിച്ചത്. ചടങ്ങിൽ മസ്ജിദ് ഇമാം സിയാസ് യമാനി,അബൂ തമീം അബ്ദുറഹ്മാൻ റഹ്മാനി, പി.എം.കാസിംകുട്ടി മൗലവി, ബാസിത് ഫാളിലി, ഹംസ ബാഖവി , എൽ.ഐ.അബ്ദുൽ അസീസ്, എൻ.എ. താജുദ്ദീൻ, വി.കെ.കുഞ്ഞുമോൻ, പി.എ. ബഷീർ,വി.പി.ഷമീർ തുടങ്ങിയവർ ആദര ചടങ്ങിന് നേതൃത്വം നൽകി.
Adakkathod