കേളകം: കരിയം കാപ്പ് മംഗലത്തിൽ ജോർർജ്ജ്കുട്ടി, മേരി,ജോബിറ്റ്-എന്നിവരുടെ ഉടമസ്ഥതയിലുള്ള അനുമതിയില്ലാത്ത പന്നിഫാം പൊതുജനാരോഗ്യത്തിനും,ജീവനും ഭീഷണി ഉയർത്തുന്നതിനാൽ 15.07.2024 നകം അടച്ചു പൂട്ടി വിവരം അറിയിക്കേണ്ടതാണന്ന് കേളകം പഞ്ചായത്ത് സിക്രട്ടറി ഉത്തരവ്ന ൽകിയിരുന്നു. അല്ലാത്ത പക്ഷം കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും പ്രകാരം പന്നിഫാം അടച്ചു പൂട്ടുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണെന്നും നോട്ടീസ് നൽകിയെങ്കിലും നടപ്പാവാത്തതാണ് പ്രതിഷേധത്തിന് കാരണം .
കുരുമ്പിക്കുളം ജേക്കബും, ഭാര്യയും അയൽവാസിയായ താഴത്തെ മുറിയിൽ ജോൺ എന്നിവരാണ് കുത്തിയിരുപ്പ് സമരം നടത്തിയത്.ഇവർക്ക് പിന്തുണയുമായി കോൺഗ്രസ് പ്രവർത്തകരും എത്തിയിരുന്നു.തുടർന്ന് പ്രശ്നം 15 ദിവസത്തിനകം പരിഹരിക്കുമെന്ന അധികൃതരുടെ ഉറപ്പിൽ രാവിലെ 11-ന് ആരംഭിച്ച സമരം ഉച്ച രണ്ടരയോടെ അവസാനിപ്പിച്ചു.
Kelakampanchayath