കണ്ണൂർ :ഐ എച്ച് ആര്‍ ഡിയുടെ നെരുവമ്പ്രം അപ്ലൈഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം കോ ഓപ്പറേഷന്‍, ബി കോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്, ബി.എ ഇംഗ്ലീഷ് വിത്ത് ജേര്‍ണലിസം, എം.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.കോം കോഴ്‌സുകളിലേക്കുളള സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. എസ് സി, എസ് ടി, ഒ ഇ സി, ഒ ബി എച്ച്, മത്സ്യതൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. താല്‍പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ നേരിട്ട് എത്തണം.
admission