മുഖ്യമന്ത്രിയുടെ സ്വരം സംഘപരിവാറിന്റെ സ്വരമായി മാറുന്നു; മലപ്പുറം ജില്ലയിലെ ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ സ്വരം സംഘപരിവാറിന്റെ സ്വരമായി മാറുന്നു; മലപ്പുറം ജില്ലയിലെ ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല
Oct 3, 2024 11:01 AM | By sukanya

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല. ദ ഹിന്ദു പത്രത്തിന് നൽകിയ മുഖ്യമന്ത്രിയുടെ അഭിമുഖം സംഘപരിവാറിനെ സഹായിക്കാനാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ സ്വരം സംഘപരിവാറിന്റെ സ്വരമായി മാറുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. മലപ്പുറം പരാമർശം സംഘപരിവാർ വാദമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കായി പിആർഡിയും സമൂഹമാധ്യമ ടീമും ഉണ്ട്. എന്നിട്ടും പിആർ ഏജൻസിയെ വച്ച് അഭിമുഖം നൽകുന്നുവെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മലപ്പുറം ജില്ലയിലെ ജനങ്ങളോട് മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ ഏജൻസിക്ക് ആരാണ് പണം കൊടുക്കുന്നതെന്നും പിആർ ഏജൻസിയുമായുള്ള കരാർ എന്താണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്കായി പ്രവർത്തിക്കുന്നവരാണ് പിആർ ഏജൻസിയായ കെയ്സൻ. 21ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളാണ് പിആർ ഏജൻസി മൊഴിമാറ്റി ദേശീയ മാധ്യമത്തിന് നൽകിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വത്സൻ തില്ലങ്കേരിയുമായും എഡിജിപി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരമെന്നും നാലുമണിക്കൂർ സമയം ചർച്ചചെയ്യുന്നത് എന്താണെന്ന് അദ്ദേഹം ചോദിച്ചു.

Remeshchennithala

Next TV

Related Stories
25 ആമത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം ഒക്ടോബർ 3 മുതൽ

Oct 3, 2024 02:40 PM

25 ആമത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം ഒക്ടോബർ 3 മുതൽ

25 ആമത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം ഒക്ടോബർ 3...

Read More >>
 ‘കുറിപ്പടി മുതൽ സീലിൽ വരെ രജിസ്ട്രേഷൻ വിവരം ഉൾപ്പെടുത്തണം’; വ്യാജ ഡോക്ടര്‍മാർക്കെതിരെ ഐഎംഎ

Oct 3, 2024 02:32 PM

‘കുറിപ്പടി മുതൽ സീലിൽ വരെ രജിസ്ട്രേഷൻ വിവരം ഉൾപ്പെടുത്തണം’; വ്യാജ ഡോക്ടര്‍മാർക്കെതിരെ ഐഎംഎ

‘കുറിപ്പടി മുതൽ സീലിൽ വരെ രജിസ്ട്രേഷൻ വിവരം ഉൾപ്പെടുത്തണം’; വ്യാജ ഡോക്ടര്‍മാർക്കെതിരെ...

Read More >>
വീസ തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം; നോര്‍ക്ക

Oct 3, 2024 02:20 PM

വീസ തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം; നോര്‍ക്ക

വീസ തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം; നോര്‍ക്ക...

Read More >>
‘ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കും, പുനരധിവാസത്തിന് മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കും’; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

Oct 3, 2024 02:09 PM

‘ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കും, പുനരധിവാസത്തിന് മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കും’; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

‘ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കും, പുനരധിവാസത്തിന് മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കും’; പ്രഖ്യാപനവുമായി...

Read More >>
അർജുന്റെ കുടുംബത്തിന് 7 ലക്ഷം രൂപ ധനസഹായം നൽകും; മുഖ്യമന്ത്രി

Oct 3, 2024 01:56 PM

അർജുന്റെ കുടുംബത്തിന് 7 ലക്ഷം രൂപ ധനസഹായം നൽകും; മുഖ്യമന്ത്രി

അർജുന്റെ കുടുംബത്തിന് 7 ലക്ഷം രൂപ ധനസഹായം നൽകും;...

Read More >>
ജയിലുകളിൽ ജാതി വിവേചനം പാടില്ലെന്ന് സുപ്രീം കോടതി

Oct 3, 2024 12:49 PM

ജയിലുകളിൽ ജാതി വിവേചനം പാടില്ലെന്ന് സുപ്രീം കോടതി

ജയിലുകളിൽ ജാതി വിവേചനം പാടില്ലെന്ന് സുപ്രീം കോടതി...

Read More >>
Top Stories