തിരുവനന്തപുരം : സ്വയം തൊഴിൽ പദ്ധതി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത 21 മുതൽ 45 വയസ്സ് വരെ പ്രായമുള്ളവരും വ്യക്തിഗത വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കവിയാത്തവരുമായ തൊഴിൽ രഹിതർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന പത്ത് ലക്ഷം രൂപ 25 ശതമാനം സബ്‌സിഡിയിൽ വായ്പ നൽകുന്ന മൾട്ടിപർപ്പസ് സർവീസ് സെന്റേഴ്‌സ്/ ജോബ് ക്ലബ് പദ്ധതി പ്രകാരമാണ് അവസരം. താൽപര്യമുള്ളവർക്ക് തലശ്ശേരി ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ അപേക്ഷാ ഫോറം ലഭിക്കും. ഫോൺ: 04902327923
Applynow