തകർത്താടി സഞ്ജു: ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് റെക്കോഡ്

തകർത്താടി സഞ്ജു: ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് റെക്കോഡ്
Oct 13, 2024 06:41 AM | By sukanya

ഹൈദരാബാദ്: സഞ്ജു സാംസണിന്റെ (47 പന്തില്‍ 111) ക്ലാസും മാസും ചേര്‍ന്ന സെഞ്ചുറി, സൂര്യകുമാര്‍ യാദവിന്റെ (35 പന്തില്‍ 75) തകര്‍പ്പന്‍ ബാറ്റിംഗ്. എല്ലാംകൂടി ചേര്‍ന്നപ്പോള്‍ ബംഗ്ലാദേശിനെതിരെ മൂന്നാം ടി20യില്‍ ഇന്ത്യ അടിച്ചെടുത്തത് ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 297 റണ്‍സ്. ഐസിസി മുഴുവന്‍ മെമ്പര്‍ഷിപ്പുള്ള രാജ്യങ്ങളെടുക്കുമ്പോള്‍ ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യക്ക് അത്ര നല്ലതായിരുന്നില്ല തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോള്‍ അഭിഷേക് ശര്‍മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. തന്‍സിം ഹസന്‍ സാക്കിബിനായിരുന്നു വിക്കറ്റ്. പിന്നീടായിരുന്നു സഞ്ജുവിന്റെ താണ്ഡവം. സ്പിന്‍-പേസ് ഭേദമില്ലാതെ ബംഗ്ലാ ബൗളര്‍മാരെ സഞ്ജു തലങ്ങും പായിച്ചു. റിഷാദ് ഹുസൈന്റെ ഒരോവറില്‍ അഞ്ച് സിക്‌സുകളാണ് സഞ്ജു പായിച്ചത്. സൂര്യക്കൊപ്പം 173 ചേര്‍ക്കാന്‍ സഞ്ജുവിന് സാധിച്ചു. എട്ട് സിക്‌സും 11 ഫോറും നേടിയ സഞ്ജു മുസ്തഫുസുറിന് വിക്കറ്റ് നല്‍കിയാണ് മടങ്ങുന്നത്. വൈകാതെ സൂര്യയും പവലിയനില്‍ തിരിച്ചെത്തി. അഞ്ച് സിക്‌സും എട്ട് ഫോറും സൂര്യ നേടി. തുടര്‍ന്ന് റിയാന്‍ പരാഗ് (13 പന്തില്‍ 34) - ഹാര്‍ദിക് പാണ്ഡ്യ (18 പന്തില്‍ 47) സഖ്യം സ്‌കോര്‍ 300ന് അടുത്തെത്തിച്ചു. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് 70 റണ്‍സാണ് ഇന്ത്യന്‍ സ്‌കോറിനോട് കൂട്ടിചേര്‍ത്തത്. രണ്ട് പേരും അവസാന ഓവറുകളില്‍ മടങ്ങി. നിതീഷ് റെഡ്ഡിയാണ് പുറത്തായ മറ്റൊരു താരം. റിങ്കു സിംഗ് (8), വാഷിംഗ്ടണ്‍ സുന്ദര്‍ (1) പുറത്താവാതെ നിന്നു. 

Hydrabad

Next TV

Related Stories
ശബരിമലയില്‍ ഡയറക്റ്റ് സ്പോട് ബുക്കിങ് ഉണ്ടാവില്ല; മാല ഇട്ടു വരുന്ന ആരെയും തിരിച്ചയക്കില്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍

Oct 13, 2024 11:34 AM

ശബരിമലയില്‍ ഡയറക്റ്റ് സ്പോട് ബുക്കിങ് ഉണ്ടാവില്ല; മാല ഇട്ടു വരുന്ന ആരെയും തിരിച്ചയക്കില്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍

ശബരിമലയില്‍ ഡയറക്റ്റ് സ്പോട് ബുക്കിങ് ഉണ്ടാവില്ല; മാല ഇട്ടു വരുന്ന ആരെയും തിരിച്ചയക്കില്ലെന്ന് മന്ത്രി വി.എന്‍...

Read More >>
വിശ്വമഹാഗ്രന്ഥങ്ങൾക്കു നടുവിൽ സമദർശിനിയിൽ വിദ്യാരംഭം

Oct 13, 2024 11:33 AM

വിശ്വമഹാഗ്രന്ഥങ്ങൾക്കു നടുവിൽ സമദർശിനിയിൽ വിദ്യാരംഭം

വിശ്വമഹാഗ്രന്ഥങ്ങൾക്കു നടുവിൽ സമദർശിനിയിൽ വിദ്യാരംഭം...

Read More >>
മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദീഖി വെടിയേറ്റ് കൊല്ലപ്പെട്ടു

Oct 13, 2024 09:35 AM

മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദീഖി വെടിയേറ്റ് കൊല്ലപ്പെട്ടു

മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദീഖി വെടിയേറ്റ്...

Read More >>
അറബിക്കടലിലെ ന്യൂനമർദ്ദം നാളെ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും; കേരളത്തിൽ ഒരാഴ്ച വ്യാപക മഴക്ക് സാധ്യത

Oct 13, 2024 07:11 AM

അറബിക്കടലിലെ ന്യൂനമർദ്ദം നാളെ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും; കേരളത്തിൽ ഒരാഴ്ച വ്യാപക മഴക്ക് സാധ്യത

അറബിക്കടലിലെ ന്യൂനമർദ്ദം നാളെ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും; കേരളത്തിൽ ഒരാഴ്ച വ്യാപക മഴക്ക്...

Read More >>
‘പൊലീസ് നിരന്തരം പിന്തുടരുന്നു, പോകുന്ന സ്ഥലത്ത് എല്ലാം എത്തുന്നു’; ഡിജിപിക്ക് പരാതി നൽകി നടൻ സിദ്ദിഖ്

Oct 13, 2024 07:09 AM

‘പൊലീസ് നിരന്തരം പിന്തുടരുന്നു, പോകുന്ന സ്ഥലത്ത് എല്ലാം എത്തുന്നു’; ഡിജിപിക്ക് പരാതി നൽകി നടൻ സിദ്ദിഖ്

‘പൊലീസ് നിരന്തരം പിന്തുടരുന്നു, പോകുന്ന സ്ഥലത്ത് എല്ലാം എത്തുന്നു’; ഡിജിപിക്ക് പരാതി നൽകി നടൻ...

Read More >>
വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്രസര്‍ക്കാരിന്റെ  സഹായം പ്രതീക്ഷിച്ചുള്ള ദുരിതബാധിതരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ടര മാസം

Oct 13, 2024 07:08 AM

വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം പ്രതീക്ഷിച്ചുള്ള ദുരിതബാധിതരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ടര മാസം

വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം പ്രതീക്ഷിച്ചുള്ള ദുരിതബാധിതരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ടര...

Read More >>
Top Stories

News Roundup

Entertainment News