കോഴിക്കോട് ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാരന്‍ മരിച്ച സംഭവം; തള്ളിയിട്ട് കൊന്നു; കണ്ണൂര്‍ സ്വദേശി കുറ്റം സമ്മതിച്ചു

കോഴിക്കോട് ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാരന്‍ മരിച്ച സംഭവം; തള്ളിയിട്ട് കൊന്നു; കണ്ണൂര്‍ സ്വദേശി കുറ്റം സമ്മതിച്ചു
Oct 13, 2024 06:57 PM | By sukanya

കോഴിക്കോട് : റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണുമരിച്ചയാളെ തള്ളിയിട്ടതെന്ന് പോലീസ്. ഇന്നലെ രാത്രി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ നിന്ന് വീണു മരണപ്പെട്ടതെന്ന് കരുതിയ സംഭവം കൊലപാതകമെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞു.കണ്ണൂര്‍ സ്വദേശി അനില്‍കുമാറാണ് പ്രതി.

ഇയാള്‍ കുറ്റം സമ്മതിച്ചു. ഇന്നലെ തന്നെ യാത്രക്കാരില്‍ ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തിരുന്നു. കണ്ണൂരില്‍ എത്തിയ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ എസ് എച്ച് ഒ വിജേഷ് ഉള്‍പ്പെടുന്ന സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്. തര്‍ക്കത്തിനിടെ തള്ളിയിടുകയായിരുന്നുവെന്ന് പ്രതി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തമിഴ്നാട് കാഞ്ചീപുരം സ്വദേശി ശരവണന്‍ (25) ആണ് ഇന്നലെ മരിച്ചത്.  കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ 11.30ന് എത്തിയ മംഗളൂരു-കൊച്ചുവേളി ട്രെയിനില്‍ നിന്നാണ് യാത്രക്കാരന്‍ വീണത്. എസി കമ്പാര്‍ട്മെന്റിലെ ഡോറില്‍ ഇരുന്ന ആളാണ് മരിച്ചത്. സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ എടുത്ത ഉടനെയാണ് അപകടമുണ്ടായത്. യാത്രക്കാര്‍ ചങ്ങല വലിച്ചാണ് ട്രെയിന്‍ നിര്‍ത്തിയത്. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങുകയായിരുന്നു യാത്രക്കാരന്‍. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Kozhikod

Next TV

Related Stories
 ‘മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല’ : എം വി ഗോവിന്ദന്‍

Oct 13, 2024 04:57 PM

‘മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല’ : എം വി ഗോവിന്ദന്‍

‘മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല’ : എം വി ഗോവിന്ദന്‍...

Read More >>
നാല് ദിവസത്തിനകം തുലാവർഷമെത്തും; കാലവർഷം രാജ്യത്ത് നിന്ന് പൂർണമായി വിടവാങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ്

Oct 13, 2024 04:29 PM

നാല് ദിവസത്തിനകം തുലാവർഷമെത്തും; കാലവർഷം രാജ്യത്ത് നിന്ന് പൂർണമായി വിടവാങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ്

നാല് ദിവസത്തിനകം തുലാവർഷമെത്തും; കാലവർഷം രാജ്യത്ത് നിന്ന് പൂർണമായി വിടവാങ്ങുമെന്ന് കാലാവസ്ഥാ...

Read More >>
പ്രഥമ അന്തർ സംസ്ഥാന പുരുഷ വനിതാ ഹാൻഡ്‌ബാൾ പ്രിമിയർ ലീഗിന് തുടക്കമായി

Oct 13, 2024 03:31 PM

പ്രഥമ അന്തർ സംസ്ഥാന പുരുഷ വനിതാ ഹാൻഡ്‌ബാൾ പ്രിമിയർ ലീഗിന് തുടക്കമായി

പ്രഥമ അന്തർ സംസ്ഥാന പുരുഷ വനിതാ ഹാൻഡ്‌ബാൾ പ്രിമിയർ ലീഗിന്...

Read More >>
‘മറ്റ് സംസ്ഥാനങ്ങളിൽ പലയിടത്തും മദ്രസകളിൽ പോയാണ് കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം നേടുന്നത്’; കമ്മീഷന്റെ തീരുമാനത്തിനെതിരെ മന്ത്രി ജിആർ അനിൽ

Oct 13, 2024 03:17 PM

‘മറ്റ് സംസ്ഥാനങ്ങളിൽ പലയിടത്തും മദ്രസകളിൽ പോയാണ് കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം നേടുന്നത്’; കമ്മീഷന്റെ തീരുമാനത്തിനെതിരെ മന്ത്രി ജിആർ അനിൽ

‘മറ്റ് സംസ്ഥാനങ്ങളിൽ പലയിടത്തും മദ്രസകളിൽ പോയാണ് കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം നേടുന്നത്’; കമ്മീഷന്റെ തീരുമാനത്തിനെതിരെ മന്ത്രി ജിആർ...

Read More >>
നവരാത്രി ദിനത്തിൽ അമ്മ തൊട്ടിലിൽ ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞ് 'നവമി', ഈ ആഴ്ചയിലെ രണ്ടാമത്തെ പെൺകുഞ്ഞ്

Oct 13, 2024 03:06 PM

നവരാത്രി ദിനത്തിൽ അമ്മ തൊട്ടിലിൽ ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞ് 'നവമി', ഈ ആഴ്ചയിലെ രണ്ടാമത്തെ പെൺകുഞ്ഞ്

നവരാത്രി ദിനത്തിൽ അമ്മ തൊട്ടിലിൽ ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞ് 'നവമി', ഈ ആഴ്ചയിലെ രണ്ടാമത്തെ...

Read More >>
മാസപ്പടി കേസിലെ നടപടി; 'സത്യം പുറത്തുവരുമെന്ന വിശ്വാസം നഷ്ടപ്പെട്ടു'; വിമർശിച്ച് കെ സുധാകരൻ

Oct 13, 2024 02:55 PM

മാസപ്പടി കേസിലെ നടപടി; 'സത്യം പുറത്തുവരുമെന്ന വിശ്വാസം നഷ്ടപ്പെട്ടു'; വിമർശിച്ച് കെ സുധാകരൻ

മാസപ്പടി കേസിലെ നടപടി; 'സത്യം പുറത്തുവരുമെന്ന വിശ്വാസം നഷ്ടപ്പെട്ടു'; വിമർശിച്ച് കെ...

Read More >>
Top Stories

News Roundup