---
title: "ഉളിക്കല്ലിൽ മയക്കുമരുന്നുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു"
english_title: "Police arrested three youths with drugs "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24371/police-arrested-three-youths-with-drugs"
published_at: "2022-02-04T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fcbc96c03d9_Picsart_22-02-04_11-08-21-817.jpg"
keywords: []
---

# ഉളിക്കല്ലിൽ മയക്കുമരുന്നുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

> **Lead Summary:** ഇരിട്ടി: ഉളിക്കല്ലിൽ മയക്കുമരുന്നുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. എം ഡി എം എ എന്ന മയക്കുമരുന്നാണ് പിടികൂടിയത്. കരിക്കോട്ടക്കരി സ്വദേശി അഭിജിത് സെബാസ്റ്റ്യൻ , നെല്ലിക്കുറ്റി ഏറ്റുപാറ സ്വദേശികളയാ നിധിൻ മാത്യു , നിബിൻ മാത്യു എന്നിവരെ യാണ് അറസ്റ്റ് ചെയ്തത്.

## Article Content

ഇരിട്ടി: ഉളിക്കല്ലിൽ മയക്കുമരുന്നുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. എം ഡി എം എ എന്ന മയക്കുമരുന്നാണ് പിടികൂടിയത്. കരിക്കോട്ടക്കരി സ്വദേശി അഭിജിത് സെബാസ്റ്റ്യൻ , നെല്ലിക്കുറ്റി ഏറ്റുപാറ സ്വദേശികളയാ നിധിൻ മാത്യു , നിബിൻ മാത്യു എന്നിവരെ യാണ് അറസ്റ്റ് ചെയ്തത്.

 ഇരിട്ടി ഡി വൈ എസ് പി പ്രദീപൻ കണ്ണിപൊയിലിന് കിട്ടി യ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉളിക്കൽ എസ് ഐ പി. നിഷിത്തും സംഘവുമാണ് വാഹനം പരിശോധനക്കിടയിൽ സംഘത്തെ പിടികൂടിയത്. കാറിൽ സിഗരറ്റ് പാക്കറ്റിൽ ഒളിപ്പിച്ചനിലയിലായിരുന്നു മയക്ക്‌ മരുന്നെന്ന് ഉളിക്കൽ എസ് എച്ച് ഒ സുധീർ കല്ലൻ പറഞ്ഞു.ബാംഗ്ലൂരിൽ നിന്നാണ് എം ഡി എം എ വാങ്ങിയതെന്നാണ് പിടിയിലായവർ പറഞ്ഞതെന്നും ഇതേ കുറിച്ച് അന്വേഷണം തുടങ്ങിയതായും പോലീസ് പറഞ്ഞു. ഇവർ സഞ്ചരിച്ചിരുന്ന  കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24371/police-arrested-three-youths-with-drugs)