കേളകം :നിരവധി കാലത്തെ കാത്തിരിപ്പിന് ശേഷം വന്യമൃഗശല്യത്തിന് പരിഹാരം ആവുന്നു. വളയംചാൽ മുതൽ കാര്യംകാപ്പ് വരെ ആനമതിൽ നിലവിൽ ഉണ്ടെങ്കിലും കരിയംകാപ്പ് മുതൽ രാമച്ചി, ശാന്തിഗിരി പാലുകാച്ചി വരെ ആന മുതൽ വന്യമൃഗശല്യം രൂക്ഷമായി തുടരുകയാണ്. ഈ പശ്ചാത്തലത്തിൽ കരിയംകാപ്പ് മുതൽ രാമച്ചിയിലേക്ക് 2കിലോമീറ്റർ തൂക്കുവേലി ഗ്രാമപഞ്ചായത്തിന്റെ വിഹിതം അടക്കം നബാടിന്റ സഹായത്തോടെ 16ലക്ഷം രൂപ ചിലവിൽ നിർമിക്കാൻ തുടങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് രാമച്ചി സാങ്കേദത്തിൽ വച്ച് സ്ഥല ഉടമകളുടെ യോഗം ചേർന്നു. യോഗത്തിൽ കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് അധ്യക്ഷൻ ആയി.
കൊട്ടിയൂർ റെയ്ഞ്ച് ഓഫീസർ പ്രസാദ് പദ്ധതി വിശദീകരണം നടത്തി. മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ടി പ്രമോദ്കുമാർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ സജീവൻ പാലുമ്മി, തോമസ് പുളിക്കക്കണ്ടതിൽ, പാലുകാച്ചി വന സംരക്ഷണസമിതി പ്രസിഡന്റ് ജോർജ് കുപ്പാക്കാട്ട് എന്നിവർ സംസാരിച്ചു. നാളെ മുതൽ സ്ഥല പരിശോധന നടത്തി വർക്ക് എത്രയും പെട്ടന്ന് പൂർത്തീകരിക്കാനാണ് തീരുമാനം. വാർഡ് മെമ്പർ ചെയർമാൻ ആയികൊണ്ട് 11അംഗ കമ്മറ്റിയും രൂപീകരിച്ചു. 2കിലോമീറ്ററിന് ശേഷമുള്ള രാമച്ചി, ശാന്തിഗിരി ഉൾപ്പെടുന്ന ബാക്കിയുള്ള ഭാഗം ത്രിതല പഞ്ചായത്തിന്റെ സഹായത്തോടെ ഈ വർഷം തന്നെ പൂർത്തീകരിക്കും.ബീറ്റ് ഫോറെസ്റ്റ് മാരായ പ്രജീഷ്, അനൂപ്, ബാലകൃഷ്ണൻ, ഗണേഷ്, വച്ചർമാർ സ്ഥലഉടമകൾ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു. ബീറ്റ് ഫോറസ്ററ് പ്രജീഷ് നന്ദി പറഞ്ഞു.
kelakem