ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീം കോടതി; അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീം കോടതി; അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി
Nov 5, 2024 12:48 PM | By sukanya

ദില്ലി: 2004ലെ ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം സുപ്രീംകോടതി ശരിവച്ചു. യു.പി മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കി കൊണ്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഏതെങ്കിലും നിയമനിർമാണത്തിൽ മതപരമായ കാരണങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചു അത് ഭരണഘടന വിരുദ്ധം എന്ന് പറയാൻ ആവില്ലെന്നും യു.പി മദ്രസ വിദ്യാഭ്യാസ നിയമം ശരിവെച്ചുകൊണ്ട് സുപ്രീം കോടതി വിധിച്ചു.

ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജെ.ബി.പര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്‍റേതാണ് നിര്‍ണായക വിധി. മദ്രസ വിദ്യാഭ്യാസ നിയമം ഭരണഘടന വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് അലഹാബാദ് ഹൈക്കോടതി നേരത്തെ നിയമം റദ്ദാക്കിയത്.

മദ്രസകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഔപചാരിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പദ്ധതി രൂപീകരിക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് അലഹബാദ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇത് ചോദ്യംചെയ്ത് മദ്രസകളുമായി ബന്ധപ്പെട്ട വിവിധ വ്യക്തികളും സംഘടനകളുമാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.

നിയമത്തെ ഹൈക്കോടതി തെറ്റായി വ്യാഖ്യാനിച്ചെന്ന് പ്രഥമദൃഷ്ട്യാ നിരീക്ഷിച്ച് ഏപ്രിലിൽ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കികൊണ്ട് സുപ്രീം കോടതി നിര്‍ണായക വിധി പ്രസ്താവിച്ചത്.

supreemecourt

Next TV

Related Stories
ആന എഴുന്നള്ളിപ്പിൽ കർശന നിയന്ത്രണങ്ങൾക്ക് ശുപാർശ, മതപരമായ ചടങ്ങുകൾക്ക് മാത്രം; അമിക്കസ് ക്യൂറി റിപ്പോർട്ട്

Nov 5, 2024 03:49 PM

ആന എഴുന്നള്ളിപ്പിൽ കർശന നിയന്ത്രണങ്ങൾക്ക് ശുപാർശ, മതപരമായ ചടങ്ങുകൾക്ക് മാത്രം; അമിക്കസ് ക്യൂറി റിപ്പോർട്ട്

ആന എഴുന്നള്ളിപ്പിൽ കർശന നിയന്ത്രണങ്ങൾക്ക് ശുപാർശ, മതപരമായ ചടങ്ങുകൾക്ക് മാത്രം; അമിക്കസ് ക്യൂറി...

Read More >>
‘ഞങ്ങളുടെ ക്ഷേത്രത്തില്‍ പോയി മാപ്പു പറയൂ, ഇല്ലെങ്കില്‍ അഞ്ചു കോടി നല്‍കൂ’; സല്‍മാന്‍ ഖാന് നേരെ വീണ്ടും വധഭീഷണി

Nov 5, 2024 03:36 PM

‘ഞങ്ങളുടെ ക്ഷേത്രത്തില്‍ പോയി മാപ്പു പറയൂ, ഇല്ലെങ്കില്‍ അഞ്ചു കോടി നല്‍കൂ’; സല്‍മാന്‍ ഖാന് നേരെ വീണ്ടും വധഭീഷണി

‘ഞങ്ങളുടെ ക്ഷേത്രത്തില്‍ പോയി മാപ്പു പറയൂ, ഇല്ലെങ്കില്‍ അഞ്ചു കോടി നല്‍കൂ’; സല്‍മാന്‍ ഖാന് നേരെ വീണ്ടും...

Read More >>
കളക്ടറും ദിവ്യയും തമ്മില്‍ ഗൂഢാലോചന, ജാമ്യത്തിനുവേണ്ടി നവീന്‍ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിക്കുന്നു’, എഡിഎമ്മിന്റെ കുടുംബത്തിന്റെ വാദം

Nov 5, 2024 03:06 PM

കളക്ടറും ദിവ്യയും തമ്മില്‍ ഗൂഢാലോചന, ജാമ്യത്തിനുവേണ്ടി നവീന്‍ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിക്കുന്നു’, എഡിഎമ്മിന്റെ കുടുംബത്തിന്റെ വാദം

കളക്ടറും ദിവ്യയും തമ്മില്‍ ഗൂഢാലോചന, ജാമ്യത്തിനുവേണ്ടി നവീന്‍ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിക്കുന്നു’, എഡിഎമ്മിന്റെ കുടുംബത്തിന്റെ...

Read More >>
കാഞ്ഞിലേരി അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്റെ  വാര്‍ഷിക സമ്മേളനവും അയ്യപ്പസംഗമവും നടന്നു

Nov 5, 2024 02:52 PM

കാഞ്ഞിലേരി അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്റെ വാര്‍ഷിക സമ്മേളനവും അയ്യപ്പസംഗമവും നടന്നു

കാഞ്ഞിലേരി അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്റെ വാര്‍ഷിക സമ്മേളനവും അയ്യപ്പസംഗമവും...

Read More >>
സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലെർട്ട്

Nov 5, 2024 02:36 PM

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലെർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ...

Read More >>
ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച ഉത്തരവ്; കോടതിയിൽ ശക്തമായ വാദപ്രതിവാദം; പൊലീസിനും പഴി

Nov 5, 2024 02:19 PM

ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച ഉത്തരവ്; കോടതിയിൽ ശക്തമായ വാദപ്രതിവാദം; പൊലീസിനും പഴി

ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച ഉത്തരവ്; കോടതിയിൽ ശക്തമായ വാദപ്രതിവാദം; പൊലീസിനും...

Read More >>
Top Stories

News Roundup