തലശ്ശേരി : ബ്രണ്ണന്‍ കോളേജ് മലയാളം പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ബ്രണ്ണന്‍ മലയാള സമിതിയുടെ നാലാമത് മണി മല്ലികാ സ്മാരക പുരസ്‌കാരം കവി ഒ.പി.സുരേഷിന് . സുരേഷ് രചിച്ച് മാതൃഭ്യൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പച്ചിലയുടെ ജീവചരിത്രം എന്ന കവിതാ സമാഹാരമാണ് സമ്മാനാര്‍ഹമായതെന്ന് സംഘാടകര്‍ തലശ്ശേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പതിനഞ്ചായിരം രൂപയും പ്രശസ്ത ചിത്രകാരന്‍ ഹരിന്ദ്രന്‍ ചാലാട് രൂപകല്പന ചെയ്ത ശില്‍പവും അടങ്ങുന്ന പുരസ്‌കാരം നവ. 12 ന് രാവിലെ ധര്‍മ്മടം ബ്രണ്ണന്‍ കോളജിലെ ശതോത്തര ജൂബിലി ഹാളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്തുംകടവ് സമ്മാനിക്കുമെന്ന് സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാലയിലുള്ള കോളേജുകളില്‍ നിന്നും മലയാളം ബിരുദാനന്തര ബിരുദത്തിന് കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള മണി മല്ലിക സ്മാരക വിദ്യാഭ്യാസ പുരസ്‌കാരവും ഇതേ വേദിയില്‍ വിതരണം ചെയ്യും. ഗവ.ബ്രണ്ണന്‍കോളേജിലെ ആര്‍.ജീവനി (5000), ആര്‍.കെ. അനഘ (3000), സി. ദിഗിന (2000] എന്നീ വിദ്യാര്‍ത്ഥിനികളാണ് വിദ്യാഭ്യാസ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. ഡോ.കെ.വി. സജയ് പുരസ്‌കാരം സമ്മാനിക്കും. പുതു കവിതയെ പറ്റി ഇദ്ദേഹം പ്രഭാഷണവും ചെയ്യും. എ.ടി. മോഹന്‍ രാജ്, ഡോ.കെ.വി. മന്‍ജുള, ഡോ.എന്‍. ലിജി, പ്രൊഫസര്‍ കെ.പി. നരേന്ദ്രന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Manimallikaaward