കണ്ണൂർ : വെള്ളോറ പ്രദേശത്ത് പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചതോടെ പുലിയെ കണ്ടെത്താൻ വെള്ളോറ, കടവനാട് പ്രദേശങ്ങളിൽ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫിസ് ടീം, കണ്ണൂർ ആർആർടി, എം പാനൽ റെസ്ക്യൂ ടീം,നോർത്തേൺ സർക്കിൾ വെറ്ററിനറി ഡോക്ടർ എന്നിവരടങ്ങുന്ന ടീമാണ് തിരച്ചിൽ നടത്തിയത്. ക്യാമറകൾ സ്ഥാപിച്ചതിനു പുറമേ ഡ്രോൺ ക്യാമറ ഉപയോഗിച്ചും തിരച്ചിൽ നടത്തി. പുലിയെ ആദ്യമായി കണ്ടെന്ന് പറയുന്ന വെള്ളോറ പൊതുശ്മശാനത്തിന്റെ പരിസരം, കടവനാട് പ്ലാന്റേഷൻ ഭാഗം എന്നിവിടങ്ങളിലാണ് പ്രധാനമായും തിരച്ചിൽ നടത്തിയത്.
പ്രദേശത്ത് സ്ഥാപിച്ച ക്യാമറകളിൽ പുലിയുടെ ദൃശ്യം പതിഞ്ഞിട്ടില്ല. തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി.രതീശൻ , ഡോ. ഇല്യാസ് റാവുത്തർ, ആആർടി കണ്ണൂർ ഡപ്യൂട്ടി റേഞ്ച് ഓഫിസർ ഷൈനി കുമാർ,സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ പ്രദീപൻ, എം.രഞ്ജിത്ത്, ബിഎഫ്ഒമാരായ വിപിൻ,ഷാഫി, മിഥുൻ, ഷമീന, രമേശൻ, ജിജേഷ്, സുജിത്ത്, അരുൺ, മനോജ്, ഷൈനീഷ്, എം.പാനൽ ഷൂട്ടർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ആടിനെ പിടിച്ച സ്ഥലത്ത് ഒരു ക്യാമറ കൂടി സ്ഥാപിക്കും. പുലിയെ പിടികൂടുന്നതിനുള്ള കൂട് സ്ഥാപിക്കും. ഇതിന് മുന്നോടിയായി ഡിഎഫ്ഒ, ജനപ്രതിനിധികൾ, വിജിലൻസ് എന്നിവർ ഉൾപ്പെട്ട കമ്മിറ്റി രൂപീകരിച്ചു.
Kannurvellora