ഇരിട്ടി : ഇരിട്ടി നിത്യ സഹായ മാതാ പള്ളിയിലെ മോഷണകേസിലെ പ്രതിയെ ഇരിട്ടി പോലീസ് കോട്ടയത്ത് വെച്ച് അറസ്റ്റ് ചെയ്തു. വയനാട് പാടിച്ചിറ സ്വദേശി കിഴക്കനേത്ത് വീട്ടിൽ റോമിയോ ബേബി (27) ആണ് പിടിയിലായത്. ഇരിട്ടി സി ഐ കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വളരെ സാഹസികമായാണ് പ്രതിയെ പിടികൂടിയത് . പള്ളികൾ മാത്രം കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതിയെക്കുറിച്ച് ലഭിച്ച സൂചനയാണ് അന്വേഷണത്തിന് വഴിത്തിരിവായത്.
മാനന്തവാടി ജയിലിൽ നിന്നും ഇറങ്ങിയ പ്രതി അവിടെ നിന്നും നേരെ ഇരിട്ടിയിൽ എത്തിയതായി പൊലീസിന് വിവരം ലഭിച്ചു . മോഷണത്തിന് തലേദിവസം പള്ളിയിൽ എത്തി വിശുദ്ധ ബലിയിൽ പങ്കെടുത്ത ശേഷം ആർക്കും സംശയം തോന്നാത്ത രീതിൽ പള്ളിപരിസരത്ത് തന്നെ കഴിച്ചുകൂട്ടി . രാത്രി മോഷണം നടത്തിയ ശേഷം പള്ളിക്ക് സമീപം തന്നെ കിടന്നുറങ്ങി . പുലർച്ചെയാണ് തലശേരി ബസിൽ രക്ഷപെട്ടത് . അവിടെ നിന്നും കാസർഗോഡ് ഭാഗത്ത് എത്തി പുതിയ സിം കാർഡ് വാങ്ങി. പിന്നീട് പാലക്കാട് കൽപാത്തിയിലും ചുറ്റിത്തിരിഞ്ഞു . അവിടെ നിന്നും തൃശൂരിലേക്കും അവിടെനിന്നും കോട്ടയത്തേക്കുള്ള യാത്രക്കിടയിലാണ് പ്രതിയെ കെ എസ് ആർ ടി സി ബസിൽ വച്ച് കോട്ടയം പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു .ഇരിട്ടിയിൽ നിന്നെത്തിയ സംഘം പ്രതിയുടെ അറസ്റ് രേഖപ്പെടുത്തുകയായിരുന്നു . അന്വേഷണ സംഘത്തിൽ ഇരിട്ടി എസ് ഐ ഷറഫുദീൻ , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിജോയി , സുകേഷ് , പ്രബീഷ് , പ്രിയേഷ് ,ജയദേവൻ (ആറളം സ്റ്റേഷൻ ) എന്നിവരും ഉണ്ടയിരുന്നു .
Irittynithyasahayamathachurch