കലോത്സവങ്ങളിലെ മത്സരം കുട്ടികൾ തമ്മിലായിരിക്കണം: സ്പീക്കർ

കലോത്സവങ്ങളിലെ മത്സരം കുട്ടികൾ തമ്മിലായിരിക്കണം: സ്പീക്കർ
Nov 24, 2024 06:58 AM | By sukanya

കണ്ണൂർ: സ്‌കൂൾ കലോത്സവങ്ങളിലെ മത്സരം കുട്ടികൾ തമ്മിലായിരിക്കണമെന്നും അനാരോഗ്യകരമായ പ്രവണതകൾ ഒഴിവാക്കണമെന്നും നിയമസഭ സ്പീക്കർ അഡ്വ. എഎൻ ഷംസീർ പറഞ്ഞു. കണ്ണൂർ റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം പയ്യന്നൂർ എകെഎഎസ് ജിവിഎച്ച്എസ്എസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലോത്സവങ്ങളിലെ മത്സരം രക്ഷിതാക്കളും അധ്യാപകരും തമ്മിലായിരിക്കരുത്. സ്‌കൂൾ കലോത്സവങ്ങളിൽ മാറ്റുരക്കുന്നവർ ഭാവിയിൽ പ്രശസ്തരായ പ്രതിഭകളായി മാറിയിട്ടുണ്ട്. മത്സരിക്കുന്നവർ ഏതെങ്കിലും തരത്തിൽ പിന്തള്ളപ്പെടുന്നത് പ്രാപ്തിയില്ലായ്മ കൊണ്ടല്ല. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ പോലെ സങ്കീർണവും സൂക്ഷ്മവുമാണ് മത്സരിക്കുന്ന പ്രതിഭകളിൽനിന്ന് ജേതാക്കളെ തെരഞ്ഞെടുക്കുന്ന ജൂറിയുടെ പ്രവൃത്തി. സമ്മാനം കിട്ടാത്തവർ നിരാശരാകരുത്. മത്സരങ്ങൾ ഇതുകൊണ്ട് നിർത്തുകയുമരുത്. വരും വർഷങ്ങളിലും കോളേജ്, സർവകലാശാല തലങ്ങളിലും ഇനിയും മത്സരങ്ങൾ ഉണ്ടാവും. തിരുവനന്തപുരത്ത് സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്ന വേളയിൽ നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം കൂടി നടക്കുന്നുണ്ട്. കലോത്സവത്തിന് എത്തുന്നവർക്ക് നിയമസഭ കാണാനുള്ള സൗകര്യം കൂടി ഒരുക്കിയതായും സ്പീക്കർ അറിയിച്ചു.

കലോത്സവത്തിന് സദ്യ ഒരുക്കിയ കെ യു ദാമോദര പൊതുവാളെ സ്പീക്കർ പൊന്നാട അണിയിച്ച് ആദരിച്ചു.

സംഘാടക സമിതി ചെയർമാൻ ടിഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി. കലോത്സവത്തിന്റെ വീഡിയോ ചിത്രീകരണം നടത്തിയ ഏഴ് ലിറ്റിൽ കൈറ്റ്‌സ് കേന്ദ്രങ്ങളിലെ മുന്നൂറോളം വിദ്യാർഥികൾക്ക് കണ്ണൂർ അസിസ്റ്റന്റ് കലക്ടർ ഗ്രന്ഥേ സായികൃഷ്ണ സർട്ടിഫിക്കറ്റ് നൽകി. സംഘാടകർക്ക് പയ്യന്നൂർ നഗരസഭ ചെയർപേഴ്‌സൺ കെ വി ലളിത ഉപഹാര സമർപ്പണം നടത്തി. ചലച്ചിത്ര പുരസ്‌കാര ജേതാവ് കെ സി കൃഷ്ണൻ വിശിഷ്ടാതിഥിയായി.

Thiruvanaththapuram

Next TV

Related Stories
വയനാട്ടിൽ കെട്ടിവച്ച കാശ് നഷ്ടമാക്കി ബി ജെ പി

Nov 24, 2024 09:39 AM

വയനാട്ടിൽ കെട്ടിവച്ച കാശ് നഷ്ടമാക്കി ബി ജെ പി

വയനാട്ടിൽ കെട്ടിവച്ച കാശ് നഷ്ടമാക്കി ബി ജെ...

Read More >>
അപേക്ഷ ക്ഷണിച്ചു

Nov 24, 2024 09:27 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഇനി ഓൺലൈനിൽ മാത്രം

Nov 24, 2024 06:43 AM

പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഇനി ഓൺലൈനിൽ മാത്രം

പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഇനി ഓൺലൈനിൽ...

Read More >>
ചേലക്കരയിൽ പി വി അന്‍വറിന്റെ ഡിഎംകെ എന്ന കൂട്ടായ്മയുടെ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 3920 വോട്ടുകൾ

Nov 24, 2024 06:32 AM

ചേലക്കരയിൽ പി വി അന്‍വറിന്റെ ഡിഎംകെ എന്ന കൂട്ടായ്മയുടെ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 3920 വോട്ടുകൾ

ചേലക്കരയിൽ പി വി അന്‍വറിന്റെ ഡിഎംകെ എന്ന കൂട്ടായ്മയുടെ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 3920...

Read More >>
കോഴിക്കോട് തൊഴിലാളികളുമായി പോവുകയായിരുന്ന മിനി പിക്കപ്പ് മറിഞ്ഞ് അപകടം: ഒരു മരണം; 16 പേര്‍ക്ക് പരിക്ക്

Nov 23, 2024 09:42 PM

കോഴിക്കോട് തൊഴിലാളികളുമായി പോവുകയായിരുന്ന മിനി പിക്കപ്പ് മറിഞ്ഞ് അപകടം: ഒരു മരണം; 16 പേര്‍ക്ക് പരിക്ക്

കോഴിക്കോട് തൊഴിലാളികളുമായി പോവുകയായിരുന്ന മിനി പിക്കപ്പ് മറിഞ്ഞ് അപകടം: ഒരു മരണം; 16 പേര്‍ക്ക്...

Read More >>
മുനമ്പത്ത് രേഖകളുള്ള ഒരാളെപ്പോലും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രി

Nov 23, 2024 09:38 PM

മുനമ്പത്ത് രേഖകളുള്ള ഒരാളെപ്പോലും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രി

മുനമ്പത്ത് രേഖകളുള്ള ഒരാളെപ്പോലും കുടിയിറക്കില്ലെന്ന്...

Read More >>
Top Stories