കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഇത്തവണയും കെട്ടിവെച്ച കാശ് നഷ്ടമാക്കി ബിജെപി. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നവ്യ ഹരിദാസിന് 1,09,939 വോട്ടുകളാണ് നേടിനായത്.
ജനപ്രാതിനിധ്യ നിയമം മുപ്പത്തിനാലാം വകുപ്പ് പ്രകാരം ആകെ വോട്ടിന്‍റെ ആറിലൊന്ന് നേടാനായില്ലെങ്കിലാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടി വെച്ച കാശ് നഷ്‌ടമാവുക. 25000 രൂപയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ കെട്ടി വയ്‌ക്കേണ്ടത്. അല്ലെങ്കില്‍ ആകെ സാധുവായ വോട്ടിന്‍റെ 16.6 ശതമാനം വോട്ട് നേടണം.
ഉപതിരഞ്ഞെടുപ്പില്‍ 9,57,571 വോട്ടാണ് മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്തത്. ഇതില്‍ 6,22,338 വോട്ട് നേടി പ്രിയങ്കാ ഗാന്ധിയിലൂടെ യുഡിഎഫ് മണ്ഡലം നിലനിര്‍ത്തിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിക്ക് ലഭിച്ചത് 2,11,407 വോട്ടാണ്.
Wayanad