'താൻ നേരിട്ട അതിക്രമത്തിന് നീതി വേണം'; നടന്മാര്‍ക്കെതിരായ പരാതി പിൻവലിക്കില്ലെന്ന് നടി

'താൻ നേരിട്ട അതിക്രമത്തിന് നീതി വേണം'; നടന്മാര്‍ക്കെതിരായ പരാതി പിൻവലിക്കില്ലെന്ന് നടി
Nov 24, 2024 11:47 AM | By sukanya

കൊച്ചി: നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി. മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരിയായ നടി പറഞ്ഞിരുന്നു.

എന്നാൽ, ഈ തീരുമാനം മാറ്റികൊണ്ടാണിപ്പോള്‍ പരാതിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി നടി വീണ്ടും രംഗതെത്തിയത്. താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്നും അതിനാൽ പരാതി പിന്‍വലിക്കില്ലെന്നും എസ്ഐടി നടപടികളുമായി സഹകരിക്കുമെന്നും നടി വ്യക്തമാക്കി.

നടന്മാരായ എം മുകേഷ് എംഎൽഎ, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവ‍ർക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. നടന്മാര്‍ക്കെതിരെ പരാതി നൽകിയതിനുശേഷം തനിക്കെതിരെ ചുമത്തിയ പോക്സോ കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിനെതിരെ പൊലീസ് നടപടി എടുക്കാത്തത് തന്നെ വിഷമിപ്പിച്ചിരുന്നുവെന്നും നടി പറഞ്ഞു. അതുകൊണ്ടാണ് മനം മടുത്ത് പരാതി പിന്‍വലിക്കാൻ തീരുമാനിച്ചിരുന്നതെന്നും എന്നാൽ, പരാതിയുമായി മുന്നോട്ടുപോകാൻ  കുടുംബം ധൈര്യം നൽകിയെന്നും അവര്‍ കൂടെയുണ്ടെന്നും നടി പറഞ്ഞു.

തനിക്ക് സർക്കാരിൽ നിന്നും പിന്തുണ കിട്ടിയില്ലെന്നും തനിക്കെതിരെ ചുമത്തിയ പോക്സോ കേസിൻ്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയാറായില്ലെന്നും ആരോപിച്ചുകൊണ്ടാണ് കഴി‍ഞ്ഞ ദിവസം പരാതി പിന്‍വലിക്കുകയാണെന്ന് നടി അറിയിച്ചത്. മാധ്യമങ്ങളിൽ നിന്നുപോലും പിന്തുണ കിട്ടാത്തതിനാലാണ് പരാതികൾ പിൻവലിക്കാൻ തീരുമാനിച്ചതെന്നും നടി പറഞ്ഞിരുന്നു.

Kochi

Next TV

Related Stories
സേവാഭാരതി കൊട്ടിയൂർ യൂനിറ്റിൻ്റെയും, ചുങ്കക്കുന്ന് സെൻ്റ് കമില്ലസ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

Nov 24, 2024 01:45 PM

സേവാഭാരതി കൊട്ടിയൂർ യൂനിറ്റിൻ്റെയും, ചുങ്കക്കുന്ന് സെൻ്റ് കമില്ലസ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

സേവാഭാരതി കൊട്ടിയൂർ യൂനിറ്റിൻ്റെയും, ചുങ്കക്കുന്ന് സെൻ്റ് കമില്ലസ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്...

Read More >>
ചേലക്കരയിലെ തോൽവി; കോൺഗ്രസിൽ കലഹം, പരിശോധിക്കുമെന്ന് വി.ഡി സതീശൻ

Nov 24, 2024 01:39 PM

ചേലക്കരയിലെ തോൽവി; കോൺഗ്രസിൽ കലഹം, പരിശോധിക്കുമെന്ന് വി.ഡി സതീശൻ

ചേലക്കരയിലെ തോൽവി; കോൺഗ്രസിൽ കലഹം, പരിശോധിക്കുമെന്ന് വി.ഡി...

Read More >>
2026 ല്‍ ഭരണമാറ്റം പ്രതീക്ഷിക്കുന്ന യുഡിഎഫിന് മുന്നില്‍ ഇനി കടമ്പകള്‍ ഏറെ

Nov 24, 2024 01:32 PM

2026 ല്‍ ഭരണമാറ്റം പ്രതീക്ഷിക്കുന്ന യുഡിഎഫിന് മുന്നില്‍ ഇനി കടമ്പകള്‍ ഏറെ

2026 ല്‍ ഭരണമാറ്റം പ്രതീക്ഷിക്കുന്ന യുഡിഎഫിന് മുന്നില്‍ ഇനി കടമ്പകള്‍...

Read More >>
റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാം; നാളെ മുതൽ അപേക്ഷിക്കാം

Nov 24, 2024 12:09 PM

റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാം; നാളെ മുതൽ അപേക്ഷിക്കാം

റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാം; നാളെ മുതൽ...

Read More >>
ചെറുതാഴത്ത് തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, 23 പേർക്ക് പരുക്ക്

Nov 24, 2024 10:21 AM

ചെറുതാഴത്ത് തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, 23 പേർക്ക് പരുക്ക്

ചെറുതാഴത്ത് തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, 23 പേർക്ക്...

Read More >>
വയനാട്ടിൽ കെട്ടിവച്ച കാശ് നഷ്ടമാക്കി ബി ജെ പി

Nov 24, 2024 09:39 AM

വയനാട്ടിൽ കെട്ടിവച്ച കാശ് നഷ്ടമാക്കി ബി ജെ പി

വയനാട്ടിൽ കെട്ടിവച്ച കാശ് നഷ്ടമാക്കി ബി ജെ...

Read More >>
Top Stories