തില്ലങ്കേരി: കെ സുധാകരൻ എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് തില്ലങ്കേരിയിൽ ടൗൺ പരിസരത്ത് സ്ഥാപിച്ച ഹൈമാസ്‌റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി അദ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദ സ്വാദിഖ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷമാരായ എം രതീഷ്, കെ വി ആശ, വി വിമല മെമ്പർ നസീമ സി,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ രാഗേഷ് തില്ലങ്കേരി, സുഭാഷ് പി പി, കെ വി അലി, എ രാജു, പ്രാശാന്തൻ മുരിക്കോളി, യൂ സി നാരായണൻ എന്നിവർ സംസാരിച്ചു.
Thillankeri