പേരാവൂർ: കുനിത്തലമുക്കിൽ അനുവദിച്ച മിനി മാസ്സ് ലൈറ്റ് ഉദ്‌ഘാടനം ചെയിതു. പേരാവൂർ ടൗണിൻ്റെ പ്രധാന ഭാഗമായ കുനിത്തലമുക്കിൽ ഏറെ നാളായി വഴിവിളക്കുകൾ പോലും തെളിയാത്ത നില വന്നപ്പോൾ സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ ജോൺ ബ്രിട്ടാസ് എം പി യ്ക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥനത്തിലാണ് ഇവിടെ മിനി മാസ്സ് ലൈറ്റ് അനുവദിച്ചത്.
തിങ്കളാഴ്ച നടന്ന ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ : കെ രത്നകുമാരി മിനി മാസ്സ് ലൈറ്റ് ഉദ്‌ഘാടനം ചെയിതു. കെ സുധാകരൻ അധ്യക്ഷനായിരുന്നു. പ്രീത ദിനേശൻ, നിഷ ബാലകൃഷ്ണൻ, കെ എ രജീഷ്, എം ഷൈലജ, ടി രഗിലാഷ്, സനിൽ കുമാർ, രജീഷ് പി എസ്, ഇബ്രാഹിം വി കെ തുടങ്ങിയവർ സംസാരിച്ചു.
peravoor