വടകരയിലെ വാഹനാപകടത്തില്‍ ഒമ്പത് വയസുകാരി കോമയിലായ സംഭവം; വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു

വടകരയിലെ വാഹനാപകടത്തില്‍ ഒമ്പത് വയസുകാരി കോമയിലായ സംഭവം; വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു
Dec 6, 2024 12:52 PM | By sukanya

വടകര : കോഴിക്കോട് വടകരയില്‍ ഒമ്പത് വയസുകാരി ദൃഷാനയെയും മുത്തശ്ശിയെയും ഇടിച്ചിട്ട് കടന്നു കളഞ്ഞ വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വടകര പുറമേരി സ്വദേശി ഷെജീലിന്റേതാണ് കാറെന്ന് പൊലീസ്. ഇയാള്‍ അപകടത്തിന് ശേഷം വിദേശത്തേക്ക് കടന്നുവെന്നും പ്രതിയെ നാട്ടിലെത്തിക്കാന്‍ നടപടി ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

അന്വേഷണം ഏറെ ദുഷ്‌കരമായിരുന്നു.വെള്ള കാറാണ് എന്ന തെളിവ് മാത്രമേ പൊലിസിന് ലഭ്യമായിരുന്നുള്ളൂ.നിരന്തരം നടത്തിയ അന്വേഷണത്തിലൂടെയാണ് വാഹനം കണ്ടെത്തിയത്. മതിലില്‍ ഇടിച്ച കാര്‍ ഇന്‍ഷ്വറന്‍സ് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് വാഹനം ശ്രദ്ധയില്‍പ്പെട്ടത്. ഇങ്ങനെയാണ് പ്രതിയില്‍ എത്തിച്ചേര്‍ന്നത്. അപകടത്തിന് ശേഷം ഇയാള്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് കോഴിക്കോട് റൂറല്‍ എസ് പി പി നിധിന്‍ രാജ് വ്യക്തമാക്കി.

ഫെബ്രുവരി 17 നാണ് ദേശീയ പാത വടകര ചോറോടില്‍ അപകടം നടക്കുന്നത്. സംഭവത്തില്‍ കുട്ടിയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും കുട്ടിയുടെ മുത്തശ്ശി മരണപ്പെടുകയും ചെയ്തിരുന്നു. ഇരുവരെയും ഇടിച്ചുവീഴ്ത്തിയ കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. പിന്നീട് അന്വേഷണസംഘം കാര്‍ കണ്ടെത്താന്‍ നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവെങ്കിലും വാഹനം കണ്ടെത്താനായിരുന്നില്ല. കേസില്‍ നിരവധി പേരുടെ മൊഴികള്‍ എടുക്കുകയും വര്‍ക്ക് ഷോപ്പുകളില്‍ നിന്ന് വിവരങ്ങള്‍ തേടുകയും ചെയ്തിരുന്നു. ഇത്രയും ഇടപെടലുകള്‍ നടന്നെങ്കിലും ഒമ്പത് വയസുകാരിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. 

Vadakara

Next TV

Related Stories
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു

Dec 26, 2024 10:35 PM

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്...

Read More >>
എം ടി വാസുദേവന്‍നായരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സണ്ണി ജോസഫ്‌ എം എല്‍ എ.

Dec 26, 2024 07:02 PM

എം ടി വാസുദേവന്‍നായരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സണ്ണി ജോസഫ്‌ എം എല്‍ എ.

എം ടി വാസുദേവന്‍നായരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സണ്ണി ജോസഫ്‌ എം എല്‍...

Read More >>
റിവ്യൂ ടാസ്ക് ഓൺലൈൻ തട്ടിപ്പ് : മലപ്പുറം സ്വദേശിയെ ഉളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു

Dec 26, 2024 06:59 PM

റിവ്യൂ ടാസ്ക് ഓൺലൈൻ തട്ടിപ്പ് : മലപ്പുറം സ്വദേശിയെ ഉളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു

റിവ്യൂ ടാസ്ക് ഓൺലൈൻ തട്ടിപ്പ് : മലപ്പുറം സ്വദേശിയെ ഉളിക്കൽ പോലീസ് അറസ്റ്റ്...

Read More >>
മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി വഴി തട്ടിപ്പ്: കണ്ണൂർ സ്വദേശി പിടിയില്‍

Dec 26, 2024 06:55 PM

മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി വഴി തട്ടിപ്പ്: കണ്ണൂർ സ്വദേശി പിടിയില്‍

മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി വഴി തട്ടിപ്പ്: കണ്ണൂർ സ്വദേശി...

Read More >>
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം:  ചികിൽസയിലുള്ള   2 അയ്യപ്പ ഭക്തർ മരിച്ചു

Dec 26, 2024 06:37 PM

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം: ചികിൽസയിലുള്ള 2 അയ്യപ്പ ഭക്തർ മരിച്ചു

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 2 അയ്യപ്പ ഭക്തർക്ക്...

Read More >>
ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം, 2023 ലേക്കാൾ 24% വർധനവ്

Dec 26, 2024 03:24 PM

ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം, 2023 ലേക്കാൾ 24% വർധനവ്

ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം, 2023 ലേക്കാൾ 24%...

Read More >>
Top Stories

News Roundup