കണ്ണൂര്‍: വളർത്ത് മൃഗങ്ങൾ കൊല്ലപ്പെട്ടനിലയിൽ കണ്ടതോടെ കുടിയാന്മലയിലെ മലയോരമേഖല പുലി ഭീതിയിലായി. കഴിഞ്ഞ ദിവസം രാത്രിയിലാണ് വലിയ അരീക്കമല ചോലങ്കരി ബിനോയിയുടെ വീട്ടിലെ തൊഴുത്തില്‍ നിന്നിരുന്ന മൂന്ന് ആടുകളെ അജ്ഞാത മൃഗം ആക്രമിച്ച് കൊന്നുത്. പുലി ആക്രമിച്ചതാകാം എന്ന ഭീതിയിലാണ് നാട്ടുകാര്‍.
ദിവസങ്ങള്‍ക്ക് മുന്‍പ് ഇവിടെ പുലി ഇറങ്ങിയിരുന്നു. ഇത് തന്നെയാകാം ആടുകളെ ആക്രമിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. പ്രദേശത്തുള്ള ടാപ്പിംഗ് തൊഴിലാളികളും കര്‍ഷകരും ഭീതിയിലാണ്.
leopard in Kudiyanmala?