തളിപ്പറമ്പ് : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തളിപ്പറമ്പ് മുൻസിപ്പൽ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ടൗൺ സ്ക്വയറിൽ നടന്ന ധർണ്ണ കെ യു ഒ എ ജില്ലാ പ്രസിഡണ്ട് ഷാജി കൊഴുക്കുന്നോൻ ഉദ്ഘാടനം ചെയ്തു.
1-7-2024 പ്രാബല്യത്തിൽ ശമ്പള-പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക. ,PFRDA നിയമം റദ്ദ് ചെയ്യുക- സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക,മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക ,70 വയസ്സ് കഴിഞ്ഞ പെൻഷൻകാർക്ക് അധിക പെൻഷൻ അനുവദിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ സംഘടിപ്പിച്ചത്. മുൻസിപ്പൽ ബ്ലോക്ക് പ്രസിഡന്റ് ശിവശങ്കരൻ പിള്ള അധ്യക്ഷത വഹിച്ചു. കെ വി യശോദ വിശദീകരണം നടത്തി. ഇ കുഞ്ഞിരാമൻ, കെ പുഷ്പജൻ, പി ജനാർദ്ദനൻ, എം.ടി ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. മുത്തേടത്ത് ഹൈസ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് നഗരം ചുറ്റി ടൗൺ സ്ക്വയറിൽ സമാപിച്ചു.
Keralastatepentionersunion