മണത്തണ : വളയങ്ങാട് അയ്യപ്പ ഭജനമഠം ആഴി പൂജയും അയ്യപ്പ വിളക്കും ഡിസംബർ 13, 14, 15 തീയതികളിലായി നടക്കും. ഡിസംബർ 13 വെള്ളിയാഴ്ച വൈകുന്നേരം കലവറ നിറയ്ക്കൽ ഘോഷയാത്ര, ദീപ സമർപ്പണം, ഭജന ഗണപതി ഹോമം വിവിധ കലാപരിപാടികൾ എന്നിവ നടക്കും. 14 ന് ശനിയാഴ്ച വൈകിട്ട് 6.15ന് താലപ്പൊലി ഘോഷയാത്ര പാലക്കൊമ്പ് എഴുന്നള്ളത്ത് എന്നിവയും സാംസ്കാരിക സമ്മേളനവും നടക്കും. സാംസ്കാരിക സമ്മേളനം പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്യും.
തുടർന്ന് രാത്രി 8 മണിക്ക് വടക്കൻസ് കണ്ണൂർ അവതരിപ്പിക്കുന്ന മാമാങ്കം അരങ്ങേറും. ഡിസംബർ 15 ഞായറാഴ്ച പുലർച്ചെ ഒരുമണിക്ക് മാളികപ്പുറത്തെഴുന്നള്ളത്ത്, ആഴി പ്രദക്ഷിണം എന്നിവയുമുണ്ടാകും.
manathana azhipooja