കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 720 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,120 രൂപ. ഗ്രാമിന് 90 രൂപ താഴ്ന്ന് 7140 ആയി. ഇന്നലെ പവന്‍ വില 440 രൂപ കുറഞ്ഞിരുന്നു. ഇതോടെ സ്വര്‍ണ വിലയില്‍ രണ്ടു ദിവസം കൊണ്ട് കുറഞ്ഞത് 1160 രൂപയാണ്.
കഴിഞ്ഞ രണ്ടു ദിവസം മുമ്പ് സ്വർണവിലയിൽ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ചൊവ്വയും ബുധനുമായി 1240 രൂപയാണ് കൂടിയത്.
Goldrate