‘പാർലമെൻറിൽ കണ്ടത് സുരേഷ് ഗോപിയുടെ നടന വൈഭവം, കേന്ദ്രത്തിൻ്റേത് മുറിവിൽ മുളക് പുരട്ടുന്ന സമീപനം’: കെ എൻ ബാലഗോപാൽ

‘പാർലമെൻറിൽ കണ്ടത് സുരേഷ് ഗോപിയുടെ നടന വൈഭവം, കേന്ദ്രത്തിൻ്റേത് മുറിവിൽ മുളക് പുരട്ടുന്ന സമീപനം’: കെ എൻ ബാലഗോപാൽ
Dec 15, 2024 03:05 PM | By Remya Raveendran

തിരുവനന്തപുരം :  കേന്ദ്രസഹമന്ത്രി സുരേഷ്‌ ഗോപിക്കെതിരെ ധനമന്ത്രി കെ എൻ ബാലഗോപാൽ. സുരേഷ് ഗോപിയുടെ നടനവൈഭവമാണ് കഴിഞ്ഞ ദിവസം പാർലമെന്‍റില്‍ കണ്ടതെന്നും കനിമൊഴിക്കെതിരായ ആംഗ്യം മോശമായി നടപടിയെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.

കേന്ദ്രത്തിൻ്റേത് മുറിവിൽ മുളക് പുരട്ടുന്ന സമീപനമാണ്. കേന്ദ്രം ഫണ്ട് അനുവദിക്കാത്തത് വയനാട് പുനരുധിവാസത്തെ ബാധിക്കില്ല.കേരളത്തിന് സഹായം ചെയ്യുന്നില്ല എന്ന് മാത്രമല്ല അപഹസിക്കുകയും ചെയ്യുകയാണ് സുരേഷ് ഗോപി. സ്ഥലം ഏറ്റെടുക്കുന്നതിലെ താമസം മാത്രമേ ഉള്ളൂ.പുരോഗമനപരവും മാതൃകാപരവുമായ രീതിയിലായിരിക്കും പുനരധിവാസമെന്നുംകേരള രാഷ്ട്രീയത്തിൽ ബിജെപിക്ക് റോളില്ലാത്തതാകാം അവഗണനയ്ക്ക് കാരണമെന്നും മന്ത്രി ആരോപിച്ചു.തമിഴ്‌നാടിനെന്ന പോലെ കേരളത്തിനും അർഹമായ സഹായം നൽകുന്നില്ലെന്ന്‌ കനിമൊഴി പറഞ്ഞപ്പോഴാണ്‌ തൃശൂർ എംപികൂടിയായ സുരേഷ്‌ ഗോപി ചിരിച്ചുകൊണ്ട് കൈമലർത്തിക്കാട്ടിയത്‌.

‘നന്നായി പഠിക്കുന്ന കുട്ടിയെ ക്ലാസിന് പുറത്ത് നിർത്തുന്ന അവസ്ഥയാണ് ഇപ്പോൾ കാണുന്നത്. എല്ലാ മേഖലകളിലും ഉയർച്ച നേടിയെന്ന കാരണത്താലും ജനങ്ങളെ കുറിച്ച് ചിന്തിക്കുന്നതിനാലും നല്ല കാര്യങ്ങൾ ചെയ്യുന്നതിനാലും തമിഴ്‌നാട് തുടർച്ചയായി കേന്ദ്രത്തിൽ നിന്ന് അവഗണന നേരിടുകയാണ്. ഞങ്ങളെ പോലെ അയൽ സംസ്ഥാനമായ കേരളവും അവഗണന നേരിടുന്നുണ്ട്,’ എന്നാണ് കനിമൊഴി ലോക്സഭയിൽ പറഞ്ഞത്.

ഇതിനുപിന്നാലെ കനിമൊഴിയ്ക്ക് എതിർവശത്തിരുന്ന സുരേഷ് ഗോപി കൈമലർത്തി കാണിക്കുകയായിരുന്നു. തുടർന്ന് താങ്കൾ രണ്ട് കൈയും വിരിച്ച് കാണിച്ചില്ലേ, സമാനമായാണ് കേന്ദ്രവും തങ്ങൾക്ക് നേരെ കൈ വിരിച്ച് കാണിക്കുന്നത് എന്ന് കനിമൊഴി മറുപടിയും നൽകിയിരുന്നു.

Knbalagopal

Next TV

Related Stories
'പ്രധാനമന്ത്രി വയനാട്ടിൽ വന്നതിൻ്റെ കാശ് കൂടെ ഇനി കേരളം കൊടുക്കേണ്ടി വരുമോ'; ചോദ്യവുമായി മന്ത്രി പി രാജീവ്

Dec 15, 2024 04:07 PM

'പ്രധാനമന്ത്രി വയനാട്ടിൽ വന്നതിൻ്റെ കാശ് കൂടെ ഇനി കേരളം കൊടുക്കേണ്ടി വരുമോ'; ചോദ്യവുമായി മന്ത്രി പി രാജീവ്

'പ്രധാനമന്ത്രി വയനാട്ടിൽ വന്നതിന്‍റെ കാശ് കൂടെ ഇനി കേരളം കൊടുക്കേണ്ടി വരുമോ'; ചോദ്യവുമായി മന്ത്രി പി...

Read More >>
എല്ലാ വകുപ്പുകളും ഒഴിവുകള്‍ മുന്‍കൂട്ടി പി.എസ്.സിയെ അറിയിക്കണമെന്ന സര്‍ക്കുലറുമായി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരവകുപ്പ്

Dec 15, 2024 03:45 PM

എല്ലാ വകുപ്പുകളും ഒഴിവുകള്‍ മുന്‍കൂട്ടി പി.എസ്.സിയെ അറിയിക്കണമെന്ന സര്‍ക്കുലറുമായി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരവകുപ്പ്

എല്ലാ വകുപ്പുകളും ഒഴിവുകള്‍ മുന്‍കൂട്ടി പി.എസ്.സിയെ അറിയിക്കണമെന്ന സര്‍ക്കുലറുമായി ഉദ്യോഗസ്ഥ...

Read More >>
കണിച്ചാർ ഇ.കെ.നായനാർ സ്മാരക ജനകീയ വായനശാലയുടെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിച്ചു

Dec 15, 2024 03:31 PM

കണിച്ചാർ ഇ.കെ.നായനാർ സ്മാരക ജനകീയ വായനശാലയുടെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിച്ചു

കണിച്ചാർ ഇ.കെ.നായനാർ സ്മാരക ജനകീയ വായനശാലയുടെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിലെ പ്രതിഭകളെ...

Read More >>
ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ ആരായാലും മുഖം നോക്കാതെ നടപടി വേണം: ബിനോയ് വിശ്വം

Dec 15, 2024 02:48 PM

ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ ആരായാലും മുഖം നോക്കാതെ നടപടി വേണം: ബിനോയ് വിശ്വം

ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ ആരായാലും മുഖം നോക്കാതെ നടപടി വേണം: ബിനോയ്...

Read More >>
ചക്രവാതച്ചുഴി ; സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയുള്ള മഴക്ക് സാധ്യത

Dec 15, 2024 02:33 PM

ചക്രവാതച്ചുഴി ; സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയുള്ള മഴക്ക് സാധ്യത

ചക്രവാതച്ചുഴി ; സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയുള്ള മഴക്ക്...

Read More >>
എട്ടുവർഷം നീണ്ട പ്രണയം; ജീവിതം തുടങ്ങും മുൻപേ മടക്കം; നോവായി നിഖിലും അനുവും

Dec 15, 2024 02:16 PM

എട്ടുവർഷം നീണ്ട പ്രണയം; ജീവിതം തുടങ്ങും മുൻപേ മടക്കം; നോവായി നിഖിലും അനുവും

എട്ടുവർഷം നീണ്ട പ്രണയം; ജീവിതം തുടങ്ങും മുൻപേ മടക്കം; നോവായി നിഖിലും...

Read More >>
Top Stories

News Roundup