ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച: യൂട്യൂബ് ചാനൽ പ്രതിനിധികളിൽ നിന്നും അധ്യാപകരിൽ നിന്നും മൊഴിയെടുക്കും

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച: യൂട്യൂബ് ചാനൽ പ്രതിനിധികളിൽ നിന്നും അധ്യാപകരിൽ നിന്നും മൊഴിയെടുക്കും
Dec 15, 2024 11:04 AM | By sukanya

തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ യൂട്യൂബ് ചാനൽ പ്രതിനിധികളിൽ നിന്നും, ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരിൽ നിന്നും ഉടൻ പൊലീസ് മൊഴിയെടുക്കും. പൊലീസ് അന്വേഷണത്തിന് പുറമെ ചോദ്യപേപ്പർ അച്ചടിച്ചതിലും വിതരണത്തിലുമടക്കം വീഴ്ചയുണ്ടായോ എന്ന് വിദ്യാഭ്യാസ വകുപ്പും പരിശോധിക്കും. ചോർച്ച ഉറപ്പിക്കുമ്പോഴും അർദ്ധവാർഷിക പരീക്ഷയായതിനാൽ പുനപരീക്ഷക്കുള്ള സാധ്യത കുറവാണ്.


ചോർച്ചക്ക് പിന്നിലാരെന്ന് കണ്ടെത്താൻ സമഗ്ര അന്വേഷണമാണ് നടക്കുക. ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരും പരീക്ഷാതലേന്ന് പ്രഡിക്ഷൻ എന്ന രീതിയിൽ ചോദ്യം പുറത്തുവിട്ട യൂട്യൂബ് ചാനലുകളും സംശയ നിഴലിലാണ്. പത്താം തരം വരെയുള്ള ചോദ്യപേപ്പർ തയ്യാറാക്കിയത് ഓരോ ഡയറ്റുകളിലെ അധ്യാപകരാണ്. ഇവരുടെയെല്ലാം മൊഴിരേഖപ്പെടുത്താനാണ് പൊലീസ് നീക്കം.


ചോർത്തിയിട്ടില്ലെന്ന് പറയുമ്പോഴും യൂട്യൂബ് ചാനലുകളുടെ നടപടി അടിമുടി ദുരൂഹമാണെന്നാണ് വിദ്യാഭ്യാസവകുപ്പ് വിലയിരുത്തൽ. ഓൺലൈൻ പ്ലാറ്റ് ഫോമുകൾക്കിടയിൽ നടക്കുന്നത് വലിയ കിടമത്സരമാണ്. വിദ്യാഭ്യാസവകുപ്പിൻറെ ചോദ്യത്തോട് ഏറ്റവും കൂടുതൽ സമാനതകളുള്ള ചോദ്യം തയ്യാറാക്കുന്ന പ്ലാറ്റ് ഫോമിനാണ് പ്രിയം. അവരുടെ സബ്സ്രിക്പ്ഷനാണ് കൂടുതൽ. അധ്യാപകർ തന്നെ ഈ യൂട്യൂബ് ചാനലുകൾ നോക്കാൻ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയതായും വിവരമുണ്ട്.


വാർഷിക പരീക്ഷക്കുള്ള തയ്യാറെടുപ്പുകളിലെ ഗൗരവമില്ലായ്മയാണ് അർദ്ധവാർഷിക പരീക്ഷയുട ചോദ്യപേപ്പർ ചോരാനിടയാക്കിയതെന്ന് വിദ്യാഭ്യാസവകുപ്പ് സമ്മതിക്കുന്നുണ്ട്. അച്ചടിച്ച സ്ഥലം മുതൽ വിതരണം ചെയത് ബിആർസികളിൽ നിന്നുും വളരെ നേരത്തെ ചോദ്യങ്ങൾ എത്തുന്ന സ്കൂളുകളിൽ നിന്നും വരെ ചോരാൻ സാധ്യതകളേറെ. സ്വന്തം നിലക്കുള്ള പരിശോധനയും വകുപ്പ് നടത്തുന്നു. നാളെ പരീക്ഷാ നടത്തിപ്പിനെ കുറിച്ച് ചർച്ച ചെയയാൻ വിദ്യാഭ്യാസമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. അർദ്ധവാർഷിക പരീക്ഷയായതിനാൽ ചോർന്ന പരീക്ഷകൾ വീണ്ടും നടത്തേണ്ടെന്നാണ് നിലവിലെ ധാരണ.


thiruvanathapuram

Next TV

Related Stories
9 വയസുകാരിയെ കോമയിലാക്കിയ അപകടം: പ്രതി ഷജീല്‍ ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച് 30,000 രൂപ തട്ടിയെന്ന് കേസ്

Dec 15, 2024 11:01 AM

9 വയസുകാരിയെ കോമയിലാക്കിയ അപകടം: പ്രതി ഷജീല്‍ ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച് 30,000 രൂപ തട്ടിയെന്ന് കേസ്

9 വയസുകാരിയെ കോമയിലാക്കിയ അപകടം: പ്രതി ഷജീല്‍ ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച് 30,000 രൂപ തട്ടിയെന്ന്...

Read More >>
കേളകം ഗ്രാമപഞ്ചായത്ത് 'വയോജന സംഗമം    സീനിയർ ഫെസ്റ്റ് 2024'  ഡിസംബർ 16 മുതൽ 20 വരെ നടക്കും.

Dec 15, 2024 09:34 AM

കേളകം ഗ്രാമപഞ്ചായത്ത് 'വയോജന സംഗമം സീനിയർ ഫെസ്റ്റ് 2024' ഡിസംബർ 16 മുതൽ 20 വരെ നടക്കും.

കേളകം ഗ്രാമപഞ്ചായത്ത് 'വയോജന സംഗമം സീനിയർ ഫെസ്റ്റ് 2024' 2024 ഡിസംബർ 16 മുതൽ 20 വരെ...

Read More >>
പെരുമ്പുന്നയിൽ സൗജന്യ നേത്രപരിശോധനയും തിമിരനിർണ്ണയവും ആയുർവേദ മെഡിക്കൽ ക്യാമ്പും

Dec 15, 2024 09:28 AM

പെരുമ്പുന്നയിൽ സൗജന്യ നേത്രപരിശോധനയും തിമിരനിർണ്ണയവും ആയുർവേദ മെഡിക്കൽ ക്യാമ്പും

പെരുമ്പുന്നയിൽ സൗജന്യ നേത്രപരിശോധനയും തിമിരനിർണ്ണയവും ആയുർവേദ മെഡിക്കൽ...

Read More >>
ശബരിമല തീർഥാടകരുടെ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം:  നാലുപേർ  മരിച്ചു

Dec 15, 2024 07:54 AM

ശബരിമല തീർഥാടകരുടെ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം: നാലുപേർ മരിച്ചു

ശബരിമല തീർഥാടകരുടെ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം: നാലുപേർ മരിച്ചു...

Read More >>
കാട്ടാന പന ബൈക്കിലേക്ക് മറിച്ചിട്ടു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Dec 15, 2024 06:46 AM

കാട്ടാന പന ബൈക്കിലേക്ക് മറിച്ചിട്ടു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കാട്ടാന പന ബൈക്കിലേക്ക് മറിച്ചിട്ടു; വിദ്യാർത്ഥിനിക്ക്...

Read More >>
സൗജന്യ തൊഴിൽ പരിശീലനം

Dec 15, 2024 06:43 AM

സൗജന്യ തൊഴിൽ പരിശീലനം

സൗജന്യ തൊഴിൽ...

Read More >>
Top Stories










News Roundup