---
title: "സൗജന്യ തൊഴിൽ പരിശീലനം"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/256315/kannur"
published_at: "2024-12-15T06:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675e2d63ad9a6_download_(2).png"
keywords: []
---

# സൗജന്യ തൊഴിൽ പരിശീലനം

> **Lead Summary:** **കണ്ണൂർ :**ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ ജില്ലാ പട്ടികജാതി വികസന വകുപ്പും എൻടിടിഎഫും സംയുക്തമായി നടത്തുന്ന സിഎൻസി ഓപ്പറേറ്റർ (വിഎംസി ആന്റ് ടർണിംഗ്) എന്ന സൗജന്യ തൊഴിലധിഷ്ഠിത പരിശീലന പരിപാടിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ജില്ലയിലെ പഞ്ചായത്തുകളിൽ താമസിക്കുന്ന പത്താം ക്ലാസ് പാസ്സായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 18 നും 24 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പരിശീലനം നൽകും. എൻടിടിഎഫ് നടത്തുന്ന പ്രവേശന പരീക്ഷ / അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. തലശ്ശേരിയിലെ എൻടിടിഎഫ് കേന്ദ്രത്തിലാണ് പത്ത് മാസം ദൈർഘ്യമുള്ള പരിശീലനം. താൽപര്യമുള്ളവർ അപേക്ഷ, പാസ്പോർട്ട് സൈസ് ഫോട്ടോ, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ജാതി, നേറ്റിവിറ്റി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡിസംബർ 21 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി കണ്ണൂർ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0497 2700596

## Article Content

**കണ്ണൂർ :**ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ ജില്ലാ പട്ടികജാതി വികസന വകുപ്പും എൻടിടിഎഫും സംയുക്തമായി നടത്തുന്ന സിഎൻസി ഓപ്പറേറ്റർ (വിഎംസി ആന്റ് ടർണിംഗ്) എന്ന സൗജന്യ തൊഴിലധിഷ്ഠിത പരിശീലന പരിപാടിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ജില്ലയിലെ പഞ്ചായത്തുകളിൽ താമസിക്കുന്ന പത്താം ക്ലാസ് പാസ്സായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 18 നും 24 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പരിശീലനം നൽകും. എൻടിടിഎഫ് നടത്തുന്ന പ്രവേശന പരീക്ഷ / അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. തലശ്ശേരിയിലെ എൻടിടിഎഫ് കേന്ദ്രത്തിലാണ് പത്ത് മാസം ദൈർഘ്യമുള്ള പരിശീലനം. താൽപര്യമുള്ളവർ അപേക്ഷ, പാസ്പോർട്ട് സൈസ് ഫോട്ടോ, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ജാതി, നേറ്റിവിറ്റി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡിസംബർ 21 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി കണ്ണൂർ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0497 2700596

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/256315/kannur)