കോതമംഗലം: നീണ്ടപാറയിൽ കാട്ടാന പന ബൈക്കിലേക്ക് മറിച്ചിട്ടു; എം എ കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ആൺ സുഹൃത്ത് അടിവാട് സ്വദേശി അൽത്താഫ് ബസേലിയോസ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
പാലക്കാട് സ്വദേശിനി ആൻമേരി(21) ആണ് മരിച്ചത്.
കോതമംഗലം എം എ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികളായ ആൻമേരിയും അൽത്താഫുമാണ് അപ്രതീക്ഷിതമായുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ അപകടത്തിൽ പെട്ടത്. ആന പിഴുതെറിഞ്ഞ പന വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്കിനു മുകളിലേക്ക് വീഴുകയായിരുന്നു.
പരിക്കേറ്റ ഇരുവരെയും കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആൻമേരി മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
kothamangalam