കണിച്ചാർ : കണിച്ചാർ ഇ.കെ.നായനാർ സ്മാരക ജനകീയ വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിച്ചു. "ആദരവ് 2024 " എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ''പെണ്ണില്ലം '' എഴുത്ത് കൂട്ടായ്മിലൂടെ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് പ്രസിദ്ധീകരിച്ച''ഉള്ള് " എന്ന കവിതാ സമാഹാരത്തിൻ്റെ രചയിതാവ് ഷൈല എം.എൻ, വായനശാലയുടെ ബാലവേദി പ്രവർത്തകരായ കണ്ണൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻ്ററി വിഭാഗം തബല മത്സരത്തിൽ A ഗ്രേഡും ഒന്നാം സ്ഥാനവും ലഭിച്ച് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുവാൻ അർഹത നേടിയ കേളകം സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി ദീപക്.കെ.എ, ഇരിട്ടി സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ യു.പി.വിഭാഗം മലയാളം കവിതാ രചനയിൽ ഒന്നാം സ്ഥാനം നേടിയ കണിച്ചാർ ഡോ :പല്പു മെമ്മോറിയൽ യു.പി.സ്കൂൾ വിദ്യാർത്ഥിനി ശ്രീബാല .പി .എസ്, മലയാളം പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം നേടിയ ചെട്ട്യാംപറമ്പ് ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥിനി അൻവിത .പി .എസ് എന്നിവരെ ആദരിച്ചു.
വായനശാലാ പ്രസിഡണ്ട് ശ്രീ വി.വി.ബാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വെച്ച് പ്രമുഖ നോവലിസ്റ്റ് ശ്രീ ബാബു തലച്ചങ്ങാട് പരിപാടി ഉദ്ഘാടനം ചെയ്യുകയും പ്രതിഭകളെ മൊമൻ്റോ നൽകി ആദരിക്കുകയും ചെയ്തു.കവിയും ഗാന രചയിതാവുമായ ശ്രീ ടി.കെ.ബാഹുലേയൻ ആനുമോദന പ്രഭാഷണം നടത്തി.ചടങ്ങിൽ ശ്രീ ബാഹുലേയൻ്റെ "സീതായനം" എന്ന കവിത അനുപ്രഭ ടീച്ചർ ആലപിച്ചു.ചടങ്ങിന് വായനശാല സെക്രട്ടറി ശ്രീ ബി.കെ.ശിവൻ സ്വാഗതം പറഞ്ഞു.ശ്രീ തോമസ്.എം.പി, ചന്ദ്രബാബു വി. ഷൈല എം.എൻ എന്നിവർ സംസാരിച്ചു.
Kanicharaadaravu