കണ്ണൂർ : പുനരുജ്ജീവന പ്രവർത്തനത്തിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കി ഉദ്ഘാടനത്തിന് ഒരുങ്ങിയ കാനാമ്പുഴയെ ജനകീയ ശ്രമദാനത്തിലൂടെ ശുചീകരിച്ചു. നൂറുകണക്കിന് സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, വിവിധ സംഘടനാ പ്രവർത്തകർ , കണ്ണൂർ കോർപറേഷൻ കൗൺസിലർമാർ, എന്നിവർ ശുചീകരണ പരിപാടിയിൽ പങ്കെടുത്തു. ശിശുമന്ദിരം റോഡിന് താഴെ ഭാഗം മുതൽ താഴെ ചൊവ്വ പാലം വരെയാണ് ശുചീകരിച്ചത്.
കണ്ണൂർ കോർപറേഷൻ മേയർ മുസ്ലീഹ് മടത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.
കൗൺസിലർ നിർമ്മല അധ്യക്ഷയായി. മണ്ഡലം വികസന സമിതി കൺവീനർ എൻ. ചന്ദ്രൻ, കോർപറേഷൻ പെതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൻ വി കെ ശ്രീലത, കൗൺസിലർമാരായ ധനേഷ് മോഹൻ, കെ പി രജനി, മിനി അനിൽ കുമാർ, കെ. പ്രദീപൻ എന്നിവർ നേതൃത്വം നൽകി. കാനാമ്പുഴയിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ, ജൈവാവശിഷ്ടങ്ങൾ തുടങ്ങിയവ ശുചീകരണത്തിലൂടെ നീക്കി.
കാനാമ്പുഴ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ട പൂർത്തീകരണ ഉദ്ഘാടനം ഡിസംബർ 26 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, റോഷി അഗസ്റ്റിൻ നവകേരളം കർമ്മപദ്ധതി രണ്ട് സംസ്ഥാന കോ. ഓഡിനേറ്റർ ഡോ. ടി.എൻ. സീമ എന്നിവർ ഒന്നാം ഘട്ട പൂർത്തീകരണ സമർപ്പണ പരിപാടിയിൽ പങ്കെടുക്കും.
Janakeeyasucheekaranam