തളിപ്പറമ്പ് : കാക്കത്തോടുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കിണറിന് ഇട്ട വലയിൽ കുടുങ്ങിയ അണലിയെ പിടികൂടി അതിൻ്റെ ആവാസവ്യവസ്ഥയിൽ വിട്ടയച്ചു.
തളിപ്പറമ്പ് കാക്കത്തോടുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കിണറിന് ഇട്ട വലയിൽ കുടുങ്ങിയ അണലിയെയാണ് പിടികൂടിയത്. പാമ്പിനെ കണ്ട് ഭീതിയിലായ സ്ഥാപനത്തിലെ ജീവനക്കാർ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് തളിപ്പറമ്പ് റെയിഞ്ച് ഓഫീസർ പി രതീശന്റെ നിർദ്ദേശ പ്രകാരം. ഫോറസ്റ്റിൻ്റേയും MARC ന്റെയും റെസ്ക്യൂവറായ അനിൽ തൃച്ചംബരം സ്ഥലത്തെത്തി വല മുറിച്ച് പാമ്പിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തിയ പാമ്പിനെ അതിൻ്റെ ആവാസ വ്യവസ്ഥയിൽ വിട്ടയച്ചു.
Thalipparamba