കണ്ണൂർ: കേരള വന നിയമ ഭേദഗതി ബില്ലിനെതിരെ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഉത്തര കൊറിയ പോലെയൊരു രാജ്യത്ത് നടപ്പിലാക്കേണ്ട നിയമമാണ് ഇവിടെ കൊണ്ടുവരാൻ പോകുന്നത്. സംസ്ഥാനത്ത് നിലനിൽക്കുന്നത് ജനാധിപത്യമാണോ ഉദ്യോഗസ്ഥ ഭരണമാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കരട് വിജ്ഞാപനത്തിലെ നിയമങ്ങൾ അങ്ങേയറ്റം നിരാശജനകമാണ്. ജനപക്ഷത്ത് നിൽക്കാനോ ജനങ്ങളുടെ ആവശ്യങ്ങൾ എന്താണെന്ന് മനസ്സിലാക്കാനോ ഉള്ള ശ്രമവും ഇവിടെയുണ്ടായിട്ടില്ല. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കർഷകരുടെ മേൽ കുതിരകയറാനുള്ള ലൈസൻസാണ് നിയമത്തിലൂടെ നൽകുന്നത്.
മന്ത്രി ഇത് വായിച്ചിട്ടുണ്ടോ എന്ന് പോലും സംശയമുണ്ട്. ഭരണഘടനാ വിരുദ്ധമായ നിയമം അടിയന്തിരമായി പിൻവലിക്കണം. ഇത് തയ്യാറാക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം. കർഷകനെ ദ്രോഹിക്കാൻ ഉദ്യോഗസ്ഥരെ കയറൂരി വിടരുത്. വന നിയമ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മുന്നറിയിപ്പ് നൽകി.
Marjosephpamplani