ഇരിട്ടി : 'കരുതലും കൈത്താങ്ങും' ഇരിട്ടി താലൂക്ക് അദാലത്തിൽ 32 പേർക്ക് എഎവൈ, പിഎച്ച്എച്ച് മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു. പുരാവസ്തു രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു എന്നിവർ കാർഡ് വിതരണം നിർവഹിച്ചു.
സജിത വിവി ആറളം നെടുമുണ്ടം, കെ. നിമിത മണക്കായി, അലീമ പുത്തൻപറമ്പ് പടിയൂർ, എ.ടി. നീതു നരിക്കോട് ആറളം, പി.കെ ആയിഷ നടുത്തുണ്ടി മണിപ്പാറ, കെ. ആയിഷ വെളിയമ്പ്ര, ഫിലോമിന മാഞ്ചോട്, റോസമ്മ കരിക്കോട്ടക്കരി, ജസീല 19ാം മൈൽ, എം. ലക്ഷ്മി നടുവനാട്, ദേവി കുയിലൂർ, കെ.വി ബീന കായപ്പനച്ചി, പി.വി. സെലീന മഠപ്പുരച്ചാൽ, റംല നരയംപാറ, എൻ.കെ. മറിയം ചാവശ്ശേരി, ഷീബ മലയാളം കാട് ആറളം, കമലാക്ഷിയമ്മ പേരാവൂർ തെരു, ഗീത താഴെക്കണ്ടി ചാവശ്ശേരി, രമണി ചാലാടൻ മട്ടന്നൂർ കോളാരി, കെ.കെ അമ്മിണി ചാവശ്ശേരി, അന്നക്കുട്ടി കേളകം പാറത്തോട്, യശോദ ചാവശ്ശേരി, കെ.പി ഉഷാറാണി ചാവശ്ശേരി, കെ.കെ. കുമാരി ഇരിട്ടി, ലൈല മുഴക്കുന്ന്, കെ കെ നിർമ്മല കൂളിപ്പാറ, കെ.കെ. തങ്കമണി ചടച്ചിക്കുണ്ടം പടിയൂർ-കല്യാട്, ദാസൻ മണിക്കടവ്, കമലാക്ഷി പുല്ലാഞ്ഞിയോട്, ഷൈനി രഘു മുഴക്കുന്ന്, സവിത വള്ളിയാട്, എൻ.പി. മിനി മുഴക്കുന്ന് എന്നിവർക്കാണ് മുൻഗണനാ റേഷൻ കാർഡുകൾ ലഭിച്ചത്.
രണ്ട് മക്കളും മരിച്ച് അനാഥയായ പഴശ്ശി കയനി കുഴിക്കൽ ഹൗസിൽ സരോജിനി അമ്മയെ അഴീക്കോട് ഗവ. വൃദ്ധസദനത്തിൽ പ്രവേശിപ്പിക്കാൻ 'കരുതലും കൈത്താങ്ങും' ഇരിട്ടി താലൂക്ക് അദാലത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് നിർദേശം നൽകി. അഞ്ച് സഹോദരങ്ങൾ ഉണ്ടെങ്കിലും ആരും സംരക്ഷിക്കാത്തതിനാൽ ഇവർ നിലവിൽ സ്വകാര്യ അനാഥാലയത്തിലാണ് താമസിക്കുന്നത്. അവിടെ നിന്ന് ഈ മാസം മാറണമെന്ന് അറിയിപ്പ് ലഭിച്ച സാഹചര്യത്തിലാണ് തന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം എന്ന അഭ്യർഥനയുമായി സരോജനി അമ്മ അദാലത്തിനെ സമീപിച്ചത്. ജീവിതകാലത്ത് തന്നെ സംരക്ഷിക്കാൻ തയ്യാറാവാത്ത തന്റെ സഹോദരങ്ങൾക്കോ മറ്റ് അവകാശികൾക്കോ തന്റെ സ്വത്തുക്കൾ നൽകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അവ സർക്കാറിലേക്ക് നൽകാൻ ആഗ്രഹിക്കുന്നതായും പകരം തന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം എന്നുമായിരുന്നു സരോജിനി അമ്മയുടെ ആവശ്യം. തന്റെ റേഷൻ കാർഡും മകളുടെ മരണ സർട്ടിഫിക്കറ്റും അനുവാദം കൂടാതെ കൈവശം വെച്ച സഹോദരങ്ങളിൽനിന്ന് അവ തിരികെ വാങ്ങിച്ചു നൽകണമെന്ന സരോജിനി അമ്മയുടെ ആവശ്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാനും ഉത്തരവിട്ടു.
Irittythalukadalath