പേരാവൂർ: അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊണ്ടിയിൽ വൈദ്യുതി ഭവനിലേക്ക് മാർച്ച് നടത്തി. കെപിസിസി അംഗം റിജിൽ മാക്കുറ്റി പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു . ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു.
കെപിസിസി അംഗം ലിസി ജോസഫ്, ഡിസിസി വൈസ് പ്രസിഡണ്ട് സുധീപ് ജെയിംസ്, പി സി രാമകൃഷ്ണൻ, പൂക്കോത്ത് അബൂബക്കർ, ജോസ് നടപ്പുറം, സി. ഹരിദാസൻ,കെ പി നമേഷ്കുമാർ , ഷെഫീർ ചെക്കിയാട്ട്, സന്തോഷ് മണ്ണാർകുളം, എ കുഞ്ഞിരാമൻ,വി പ്രകാശൻ,ജോയി വേളുപുഴ, പി പി മുസ്തഫ, മജീദ് അരിപ്പയിൽ,സുഭാഷ് മാസ്റ്റർ, വി.രാജു, മാത്യു എടത്താഴെ, ജിജോ ആന്റണി, സി.ജെ മാത്യു, തുടങ്ങിയവർ പ്രസംഗിച്ചു
Peravoor