ഇരിട്ടി: വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാറിൻ്റെ നിലപാടിനെതിരെ ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ ഇരിട്ടി വൈദ്യുതി ഭവനിലേക്ക് മാർച്ചും ധർണ്ണയും നടത്തി. മാർച്ച് കെ പി സി സി അംഗം ടി.ഒ. മോഹനൽ ഉദ്ഘാടനം ചെയ്തു. സർക്കാരിന് താൽപ്പര്യമുള്ള കമ്പനികൾക്ക് വേണ്ടി കഴിഞ്ഞ യുഡിഎഫ് സർക്കാറുണ്ടാക്കിയ കരാർ അട്ടിമറിച്ചതാണ് ജനങ്ങളെ കൊള്ളയടിക്കുന്ന ചാർജ്ജ് വർദ്ധനവിന് കാരണമെന്നും നാമമാത്ര കടമുണ്ടായിരുന്ന വൈദ്യുതി ബോർഡിന് വൻസാമ്പത്തിക ബാധ്യത വരുത്തി വെച്ചതിന് പിന്നിൽ കൊള്ള നയമാണെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് പി.എ. നസീർ അധ്യക്ഷനായി. കെ വേലായുധൻ, പി. ജ.കെനാർദ്ദനൻ, ഡെയ്സി മാണി, വി.ടി. തോമസ്, സാജു യോമസ്, തോമസ് വർഗീസ്, നിധിൻ നടുവനാട് , പി.സി. വർഗീസ്, എൻ. നാരായണൻ, പി.എസ്. സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Electricity tariff hike: March and dharna held to Iritty Vidyut Bhavan