നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി

നടൻ ദിലീപ് ശങ്കറിനെ  ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി
Dec 29, 2024 03:36 PM | By sukanya

തിരുവനന്തപുരം: സിനിമാ - സീരിയൽ നടൻ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രശസ്ത താരം ദിലീപ് ശങ്കറാണ് മരിച്ചത്. തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. അമ്മ അറിയാതെ, സുന്ദരി, പഞ്ചാഗ്നി അടക്കം ഹിറ്റ് സീരിയലുകളിൽ അഭിനയിച്ച താരമാണ്. സീരിയൽ അഭിനയത്തിനായാണ് ഇദ്ദേഹം ഹോട്ടലിൽ മുറിയെടുത്തത് എന്നാണ് വിവരം.

നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. രണ്ട് ദിവസമായി അദ്ദേഹം മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ഒപ്പം അഭിനയിക്കുന്നവർ ദിലീപിനെ ഫോണിൽ വിളിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. ഇവരും ഹോട്ടലിലേക്ക് അന്വേഷിച്ച് എത്തിയിരുന്നു. ഇതോടെ ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് നോക്കി. അപ്പോഴാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചിരുന്നു.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ. മുറിക്കുള്ളിൽ ഫൊറൻസിക് സംഘം പരിശോധന നടത്തുമെന്നും കൻ്റോൺമെൻ്റ് എസിപി അറിയിച്ചു. എന്താണ് മരണ കാരണമെന്നത് പോസ്റ്റ്‌മോർട്ടം പരിശോധനയിലേ വ്യക്തമാകൂ.

Thiruvanaththapuram

Next TV

Related Stories
സൈനികൻ വിഷ്ണുവിനെ നാട്ടിലെത്തിച്ചു; മാറിനിന്നത് സാമ്പത്തിക പ്രയാസം കാരണം

Jan 1, 2025 12:32 PM

സൈനികൻ വിഷ്ണുവിനെ നാട്ടിലെത്തിച്ചു; മാറിനിന്നത് സാമ്പത്തിക പ്രയാസം കാരണം

സൈനികൻ വിഷ്ണുവിനെ നാട്ടിലെത്തിച്ചു; മാറിനിന്നത് സാമ്പത്തിക പ്രയാസം...

Read More >>
പ്രമുഖ സസ്യശാസ്ത്രജ്ഞന്‍ ഡോ. കെ.എസ് മണിലാൽ അന്തരിച്ചു

Jan 1, 2025 12:20 PM

പ്രമുഖ സസ്യശാസ്ത്രജ്ഞന്‍ ഡോ. കെ.എസ് മണിലാൽ അന്തരിച്ചു

പ്രമുഖ സസ്യശാസ്ത്രജ്ഞന്‍ ഡോ. കെ.എസ് മണിലാൽ...

Read More >>
ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിന് കണ്ണൂരിൽ തുടക്കമായി

Jan 1, 2025 12:09 PM

ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിന് കണ്ണൂരിൽ തുടക്കമായി

ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിന് കണ്ണൂരിൽ...

Read More >>
ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ഡോക്ടർമാർ

Jan 1, 2025 11:59 AM

ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ഡോക്ടർമാർ

ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന്...

Read More >>
മണത്തണ വാകയാട് റസിഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു

Jan 1, 2025 11:51 AM

മണത്തണ വാകയാട് റസിഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു

വാകയാട് റസിഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പുതുവത്സരാഘോഷം...

Read More >>
 ആറളത്ത് ഇരുചക്ര വാഹനത്തിൽ കാട്ടുപന്നിയിടിച്ച് രണ്ടു പേർക്ക് പരുക്ക്

Jan 1, 2025 11:20 AM

ആറളത്ത് ഇരുചക്ര വാഹനത്തിൽ കാട്ടുപന്നിയിടിച്ച് രണ്ടു പേർക്ക് പരുക്ക്

കണ്ണൂർ ആറളത്ത് ഇരുചക്ര വാഹനത്തിൽ കാട്ടുപന്നിയിടിച്ച് രണ്ടു പേർക്ക്...

Read More >>
Top Stories

News Roundup