ഇടുക്കി: ഇടുക്കി കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു .കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി 27 കാരനായ ഫൈസൽ ആണ് മരിച്ചത്. പുതുവത്സര ആഘോഷത്തിന് എത്തിയപ്പോൾ ആയിരുന്നു അപകടം. 20 അംഗ സംഘവുമായി പുതുവത്സരം ആഘോഷിക്കാനായി കുട്ടികാനത്ത് എത്തിയതായിരുന്നു ഫൈസൽ .ഇതിനിടെ ഫോൺ കോൾ വന്നപ്പോൾ വിളിക്കാനായി വാഹനത്തിൽ കയറി. ഈ സമയം അബദ്ധത്തിൽ കൈ തട്ടി ഗിയർ മാറുകയായിരുന്നു. ഇതോടെ വാഹനം 350 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.ഫയർഫോഴ്‌സും പൊലീസും നടത്തിയ തിരച്ചിലിൽ ഇന്ന് രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
idukki