തിരുവനന്തപുരം : ജനുവരിയിലെ റേഷൻ വിതരണം ഇന്ന് ആരംഭിക്കും. വെള്ള കാർഡ് ഉടമകള്‍ക്ക് റേഷൻ വിഹിതമായി അറ് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും.
നീല കാർഡുകാർക്ക് അധിക വിഹിതമായി മൂന്നു കിലോ അരിയും ഇതേനിരക്കില്‍ നല്‍കും. നീല കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കില്‍ സാധാരണ വിഹിതമായും ലഭിക്കും. ഡിസംബറിലെ റേഷൻ വിതരണം ഇന്നലെ അവസാനിച്ചു. മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് റേഷൻ കടകള്‍ക്ക് അവധിയായിരുന്നു.
Rationshop