മണത്തണ : ആദിവാസികൾക്ക് വേണ്ടിയുള്ള എല്ലാ ക്ഷേമപ്രവർത്തനങ്ങളും നിയമനിർമാണങ്ങളും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയതാണെന്നും, ആറളം ഫാം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ആദിവാസികൾക്കായി നൽകുമ്പോൾ അത് നൽകരുത് എന്ന് കത്തു നൽകി ആദിവാസി ക്ഷേമ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ശ്രമിച്ചവരാണ് ഇടതുപക്ഷത്തുള്ളത് എന്നും അഡ്വ: സണ്ണി ജോസഫ് എം.എൽ.എ. മണത്തണ -മടപ്പുരച്ചാൽ കുണ്ടേൻകാവ് ആദിവാസി നഗറിൽ നടന്ന ആദിവാസി സംഗമവും ഗുരുസ്വാമി മാരെ ആദരിക്കലും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡി.സി.സി.ജനറൽ സെക്രട്ടറി ബൈജു വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ തോമസ് പാറക്കൽ സ്വാഗതം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ജൂബിലി ചാക്കോ , ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സി.ജെ. മാത്യു, വർഗീസ് സി.വി, ബൂത്ത് പ്രസിഡണ്ട് ജോണി ചിറമ്മേൽ, വാർഡ് പ്രസിഡണ്ട് ഷിബു പുതുശ്ശേരി, രാജു പാറനാല്‍, ജോസഫ് ഓരത്തേ ൽ , കുന്നുംപുറത്ത് അപ്പച്ചൻ ,ബിനോയി കദളിക്കാട്ടിൽ, ഗുരുസ്വാമിമാരായ ബാലൻ സ്വാമി, ശങ്കരൻ സ്വാമി, ചന്ദ്രൻ കുണ്ടൻ കാവ്, ഗോപി കുണ്ടേൻ കാവ്, എന്നിവർ പ്രസംഗിച്ചു. തുടർന്ന് ആദിവാസികളുടെ വിവിധ കലാ പരിപാടികളോടെ യോഗം സമാപിച്ചു.
കുണ്ടൻകാവ് ആദിവാസി നഗറിനോടുള്ള ഇടതുപക്ഷ ഭരണം നടത്തുന്ന ത്രിതല പഞ്ചായത്തിന്റെ അനാസ്ഥയ്ക്കെതിരെ ശക്തമായ സമരങ്ങൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് നേതൃയോഗം ഊരുക്കൂട്ടത്തിൽ വച്ച് പ്രഖ്യാപിച്ചു.
Sunnyjoseph