---
title: "പിവി അൻവർ എംഎൽഎ അറസ്റ്റിൽ"
english_title: "PV Anwar MLA arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/261326/pv-anwar-mla-arrested"
published_at: "2025-01-05T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677ab44e320d4_pv-anwar.1.1994831.jpg"
keywords: []
---

# പിവി അൻവർ എംഎൽഎ അറസ്റ്റിൽ

> **Lead Summary:** മലപ്പുറം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ പിവി അൻവർ എംഎൽഎ അറസ്റ്റിൽ. നിലമ്പൂർ പൊലീസ് എടുത്ത കേസിലാണ് അറസ്റ്റ്. അൻവറടക്കം 11 പേർക്കെതിരെയാണ് കേസ്. കേസിൽ അൻവറാണ് ഒന്നാം പ്രതി. നേരത്തെ കേസിൽ നാല് ഡിഎംകെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

## Article Content

മലപ്പുറം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ പിവി അൻവർ എംഎൽഎ അറസ്റ്റിൽ. നിലമ്പൂർ പൊലീസ് എടുത്ത കേസിലാണ് അറസ്റ്റ്. അൻവറടക്കം 11 പേർക്കെതിരെയാണ് കേസ്. കേസിൽ അൻവറാണ് ഒന്നാം പ്രതി. നേരത്തെ കേസിൽ നാല് ഡിഎംകെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൃത്യനിർവ​ഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പൊലീസ് ഉദ്യോ​ഗസ്ഥനെ മർദ്ദിച്ചുവെന്നു അൻവറിനെതിരെ എഫ്ഐആറിൽ പരാമർശമുണ്ട്.

അറസ്റ്റ് രാഷ്ട്രീയ ​ഗൂഢാലോചനയുടെ ഭാ​ഗമാണെന്നു അൻവർ പ്രതികരിച്ചു. കേസ് നിയമപരമായി നേരിടുമെന്നും അൻവർ വ്യക്തമാക്കി. തനിക്കെതിരായ നീക്കത്തിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും പി ശശിയുമാണെന്നും അന്‍വര്‍ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/261326/pv-anwar-mla-arrested)