ഇടുക്കിയിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം

ഇടുക്കിയിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം
Jan 6, 2025 08:28 AM | By sukanya

ഇടുക്കി: ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം. മാവേലിക്കര സ്വദേശികളാണ് മരിച്ചത്. മാവേലിക്കരയിൽ നിന്ന് തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്.

മാവേലിക്കര ഡിപ്പോയില്‍ നിന്നും ഇന്നലെ മൂന്ന് മണിക്ക് പുറപ്പെട്ടതാണ് സംഘം. 34 പേരാണ് ബസിലുണ്ടായിരുന്നത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് അപകടം. ഏകദേശം 30 അടി താഴ്ചയിലാണ് ബസ് തങ്ങിനില്‍ക്കുന്നതെന്നാണ് വിവരം. മരങ്ങളില്‍ തട്ടി ബസ് നിന്നതിനാല്‍ കൂടുതല്‍ താഴ്ചയിലേക്ക് പോയിട്ടില്ല. മുണ്ടക്കയത്തിനും പീരുമേടിനും ഇടയിലുള്ള സ്ഥലമാണ് അപകടം നടന്ന പുല്ലുപാറ. കുത്തനെയുള്ള കയറ്റങ്ങളും കൊടുംവളവുകളും ഉള്ള പ്രദേശമാണിത്. വാഹനത്തിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് യാത്രക്കാര്‍ പറയുന്നത്.

ബസ് താഴേക്ക് പതിക്കുന്നതിനിടെ വൈദ്യുതി പോസ്റ്റടക്കം തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റവരെ പീരുമേട്, മുണ്ടക്കയം ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്

Idukki

Next TV

Related Stories
സൗജന്യ പി എസ് സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

Jan 7, 2025 09:03 PM

സൗജന്യ പി എസ് സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

സൗജന്യ PSC പരിശീലനത്തിന് അപേക്ഷ...

Read More >>
 ബോബി ചെമ്മണൂരിനെതിരെ പൊലീസില്‍ പരാതി നല്‍കി നടി ഹണി റോസ്

Jan 7, 2025 06:35 PM

ബോബി ചെമ്മണൂരിനെതിരെ പൊലീസില്‍ പരാതി നല്‍കി നടി ഹണി റോസ്

ബോബി ചെമ്മണൂരിനെതിരെ പൊലീസില്‍ പരാതി നല്‍കി നടി ഹണി...

Read More >>
ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ 'വലിച്ചെറിയൽ വിരുദ്ധ വാരാചരണം' നടത്തി

Jan 7, 2025 04:59 PM

ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ 'വലിച്ചെറിയൽ വിരുദ്ധ വാരാചരണം' നടത്തി

ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ 'വലിച്ചെറിയൽ വിരുദ്ധ വാരാചരണം'...

Read More >>
കണ്ണൂരിൽ  എം ടി അനുസ്മരണം 'ചിത്രാഞ്ജലി' സംഘടിപ്പിച്ചു

Jan 7, 2025 04:14 PM

കണ്ണൂരിൽ എം ടി അനുസ്മരണം 'ചിത്രാഞ്ജലി' സംഘടിപ്പിച്ചു

കണ്ണൂരിൽ എം ടി അനുസ്മരണം 'ചിത്രാഞ്ജലി'...

Read More >>
'വയനാട്ടിലെ കാര്യങ്ങളെല്ലാം സംസാരിച്ചു ഒതുക്കിയതാണ്, വിജയൻ്റെ കത്ത് ഇനി വായിക്കണം'; കെ സുധാകരൻ

Jan 7, 2025 03:36 PM

'വയനാട്ടിലെ കാര്യങ്ങളെല്ലാം സംസാരിച്ചു ഒതുക്കിയതാണ്, വിജയൻ്റെ കത്ത് ഇനി വായിക്കണം'; കെ സുധാകരൻ

'വയനാട്ടിലെ കാര്യങ്ങളെല്ലാം സംസാരിച്ചു ഒതുക്കിയതാണ്, വിജയൻ്റെ കത്ത് ഇനി വായിക്കണം'; കെ...

Read More >>
കണ്ണൂരിൻ്റെ പുണ്യമായി ശബരിമല അയ്യപ്പഭക്തൻമാർക്കായി ഇടത്താവളവും അന്നദാനവും മാതൃകയായി മാറുന്നു

Jan 7, 2025 03:22 PM

കണ്ണൂരിൻ്റെ പുണ്യമായി ശബരിമല അയ്യപ്പഭക്തൻമാർക്കായി ഇടത്താവളവും അന്നദാനവും മാതൃകയായി മാറുന്നു

കണ്ണൂരിൻ്റെ പുണ്യമായി ശബരിമല അയ്യപ്പഭക്തൻമാർക്കായി ഇടത്താവളവും അന്നദാനവും മാതൃകയായി...

Read More >>
Top Stories