---
title: "മകരവിളക്ക് മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ശബരിമല മേൽശാന്തി"
english_title: "Sabarimala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/261741/sabarimala"
published_at: "2025-01-07T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677cf101e7117_1000047098.jpg"
keywords: []
---

# മകരവിളക്ക് മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ശബരിമല മേൽശാന്തി

> **Lead Summary:** ഈ വർഷത്തെ മണ്ഡല മഹോത്സവം കഴിഞ്ഞ് മകരവിളക്ക് മഹോത്സവത്തിൻ്റെ ഒരുക്കങ്ങൾ ആരംഭിച്ചതായി ശബരിമല മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി അറിയിച്ചു. ഉത്തരായന കാലം കഴിഞ്ഞ് ദക്ഷിണായനകാലം തുടങ്ങുകയാണ്. ധനുമാസത്തിൽ നിന്നും മകരമാസത്തിലേക്ക് സൂര്യൻ സംക്രമിക്കുന്ന ഈ സമയത്ത് പന്തളം കൊട്ടാരത്തിൽ നിന്നു കൊണ്ടുവരുന്ന തിരുവാഭരണങ്ങൾ അയ്യപ്പസ്വാമിക്ക് ചാർത്തി ദീപാരാധന നടത്തും. ഇതോടൊപ്പം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞ് ഭക്തർക്കെല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഉണ്ടാകുമെന്നും മേൽശാന്തി പറഞ്ഞു.

## Article Content

ഈ വർഷത്തെ മണ്ഡല മഹോത്സവം കഴിഞ്ഞ് മകരവിളക്ക് മഹോത്സവത്തിൻ്റെ ഒരുക്കങ്ങൾ ആരംഭിച്ചതായി ശബരിമല മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി അറിയിച്ചു. ഉത്തരായന കാലം കഴിഞ്ഞ് ദക്ഷിണായനകാലം തുടങ്ങുകയാണ്. ധനുമാസത്തിൽ നിന്നും മകരമാസത്തിലേക്ക് സൂര്യൻ സംക്രമിക്കുന്ന ഈ സമയത്ത് പന്തളം കൊട്ടാരത്തിൽ നിന്നു കൊണ്ടുവരുന്ന തിരുവാഭരണങ്ങൾ അയ്യപ്പസ്വാമിക്ക് ചാർത്തി ദീപാരാധന നടത്തും. ഇതോടൊപ്പം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞ് ഭക്തർക്കെല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഉണ്ടാകുമെന്നും മേൽശാന്തി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/261741/sabarimala)