കണ്ണൂർ : എംടിയുടെ മഞ്ഞും നാലുകെട്ടും കുട്ട്യേടത്തിയും ഭീമസേനനുമെല്ലാംചിത്രങ്ങളിൽ തെളിഞ്ഞപ്പോൾ വേറിട്ട എംടി അനുസ്മരണമായി. കണ്ണൂർ പിണറായി സി.മാധവൻ സ്മാരക വായനശാല സംഘടിപ്പിച്ച ചിത്രാഞ്ജലി എന്ന ചിത്ര ഭാഷ്യം പരിപാടി മാറി.
ചിത്രകാരന്മാരായ കെ കെ സനൽകുമാർ വിനീഷ് മുദ്രിക, സജില മധു,പ്രിയങ്ക.ഡി ജി .ഗൗരീശങ്കർ എന്നിവരാണ് എംടിയുടെ കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും ചിത്രങ്ങളായി പുനർജനിപ്പിച്ചത്.വി കെ സദാനന്ദൻ മാസ്റ്റർ എംടി അനുസ്മരണ പ്രഭാഷണം നടത്തി.സരിത രാജേഷ് എം ടി യെ കുറിച്ചുള്ള കവിത അവതരിപ്പിച്ചു. കെ.പി.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.അഡ്വ.വി പ്രദീപൻ, കെ.കെ. സനൽകുമാർ, വി. പ്രസാദ് എന്നിവർസംസാരിച്ചു.ചിത്രകാരന്മാർ വരച്ച ചിത്രങ്ങൾ വായനശാലയ്ക്ക് വേണ്ടി വാർഡ് മെമ്പർ കെ വിമല ഏറ്റുവാങ്ങി.
Chithranjalyatkannur