കൂത്തുപറമ്പ് : കൂത്തുപറമ്പ് നഗരസഭ സ്റ്റേഡിയത്തിൽ ജനുവരി 25 മുതൽ നടക്കുന്ന വണ്ട്യായി മുകുന്ദൻ സ്മാരക അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ആദ്യ ടിക്കറ്റ് വിൽപ്പന നടന്നു.കൂത്തുപറമ്പ് നഗരസഭ സ്‌റ്റേഡിയം പവലിയനിൽനടന്ന ചടങ്ങിൽ കൂത്തുപറമ്പ് എ സി പിഎം കൃഷ്ണൻ . ശക്തി ടയേഴ്സ് ഉടമ പി.ദാമോദരന് ടിക്കറ്റ് നൽകി കൊണ്ടാണ് ആദ്യവില്പന നിർവഹിച്ചത്. ചടങ്ങിൽ ടൂർണമെന്റ് കമ്മിറ്റി കൺവീനർ സി.എം. സുധീർ കുമാർ അധ്യക്ഷനായി.
രക്ഷാധികാരി വത്സൻ പനോളി, കെ.കുഞ്ഞനന്തൻ,സി. പത്മൻ, നരോത്ത് രവീന്ദ്രൻ, വി.മുകുന്ദൻ,എൻ. രാമദാസൻ, സി.കെ അക്ബർ തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാനത്തിന് അകത്തും പുറത്തു നിന്നുമുള്ള ടീമുകളെ പങ്കെടുപ്പിച്ചാണ് ഒരു മാസക്കാലം നീണ്ട് നിൽക്കുന്ന ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
Sevencefootballturnement